വടകരയില്‍ ബ്രൗണ്‍ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍


വടകര: ബ്രൗണ്‍ ഷുഗറുമായി അന്തര്‍ സംസ്ഥാന തൊഴിലാളിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ ഡുംഗോല്‍ സ്വദേശി മീറ്റു മൊണ്ഡലിനെയാണ് (33) എസ്.ഐ ധന്യ കൃഷ്ണനും സംഘ വും അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 4.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടി.

ആലുവയില്‍നിന്ന് വരുകയായിരുന്ന പ്രതിയെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കല്ലാച്ചിയില്‍ കുടുംബസമേതം താമസിച്ചുവരുകയാണ് ഇയാള്‍. എസ്.ഐ പ്രകാശന്‍, എ.എസ്.ഐ ബാലകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ ഗണേശന്‍ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.