Category: സ്പെഷ്യല്‍

Total 565 Posts

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി കൊയിലാണ്ടിക്കാരന്‍; കേരളത്തില്‍ നിന്നുള്ള 48 അംഗങ്ങളിലൊരാളായി വിയ്യൂര്‍ സ്വദേശി സുവര്‍ണ്ണപ്രസാദും

കൊയിലാണ്ടി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി കൊയിലാണ്ടിക്കാരന്‍. വിയ്യൂര്‍ സ്വദേശിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.സുവര്‍ണ്ണപ്രസാദാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സുവര്‍ണ്ണപ്രസാദ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 48 പേരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

“തേങ്ങ പൊളിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തി “; നാളീകേര വിലയിടിവിൽ നട്ടം തിരിഞ്ഞ് കേര കർഷകർ

കൊയിലാണ്ടി:കേരളത്തിലെ മുഖ്യ കാർഷികോത്പന്നവും സാമ്പത്തിക സ്രോതസ്സുമായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് . പൊതിച്ച തേങ്ങ കിലോവിന് 25 രൂപയാണ് നിലവിൽ വില.നാളീകേരത്തിന്റെ വിലയിടിവ് കേര കർഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന വിയ്യൂർ കന്മനക്കണ്ടി ശ്രീധരൻ നായർ കേര കർഷകരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ്. തേങ്ങ പൊതിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും

‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്

ടെസ്റ്റ് മത്സരത്തിൽ ഏകദിന ശൈലിയിൽ അടിച്ചു പറപ്പിച്ചു, രഞ്ജി ട്രോഫിയിലെ പോലെ ദുലീപ് ട്രോഫിയിലും റൺമഴ പെയ്തു; ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം എഴുതാനൊരുങ്ങുന്ന കൊയിലാണ്ടിക്കാരുടെ ഹീറോ രോഹൻ കുന്നുമ്മൽ ദുലീപ് ട്രോഫിയിലും താരമായപ്പോൾ

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: അടികൾ പലവിധമാണ്. പറത്തിയുള്ള അടി, സിക്സറടി, നാലു റൺസിനായുള്ള അടി, വിജയത്തിനായുള്ള അടി, പിന്നെ തോൽപ്പിക്കണമെന്ന വാശിയോടെ എതിരെ വരുന്ന പന്തിനെ പറപ്പിക്കുന്ന അടി. ദുലീപ് ട്രോഫി ടൂർണമെന്റിൽ രാജ്യം സാക്ഷ്യം വഹിച്ചത് കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിനായിരുന്നു. ദക്ഷിണ മേഖലയെ പ്രതിനിധികരിക്കുന്ന രോഹൻ മികച്ച പ്രകടനം

‘സിബി സാറിന്റെ പടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം’ സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് സിനിമയുടെ എഡിറ്ററും എളാട്ടേരി സ്വദേശിയുമായ രതിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

സുഹാനി.എസ്.കുമാര്‍ കൊയിലാണ്ടിയിലെ കുഞ്ഞ് ഗ്രാമത്തില്‍ നിന്നും സിനിമയുടെ വലിയ ലോകത്ത് എത്തിയ സന്തോഷത്തിലാണ് രതിന്‍ രാധാകൃഷ്ണന്‍. കൊയിലാണ്ടി എളാട്ടേരി സ്വദേശി രതിന്‍ രാധാകൃഷ്ണന്‍ സ്വതന്ത്ര എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രമാണ് കൊത്ത്. ഒരിടവേളക്ക് ശേഷമാണ് സിബി മലയില്‍ സിനിമ ചെയ്യുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ കൊല്ലും കൊലയും അല്ലെന്നും പകരം മനുഷ്യന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അടിവരയിട്ട്

രക്ഷകനായ കൊള്ളക്കാരൻ | കഥാനേരം – 5

ഡാനിലോ എന്നു പേരുള്ള ഒരു കർഷകൻ ജീവിച്ചിരുന്നു. അയാൾക്ക്‌ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വളരെ ദരിദ്രനായിരുന്ന ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന സ്വത്തു അല്പം പാൽ നൽകിയിരുന്ന ഒരു പശു മാത്രമായിരുന്നു. ദാരിദ്ര്യം സഹിക്കാതെ ഡാനിലോ ഒരു ദിവസം പശുവിനെ വിൽക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ പശുവിനെ ചന്തയിലേക്കു കൊണ്ടുപോയി ആയിരം പണത്തിന് വിറ്റു. പണം കീശയിലിട്ടുകൊണ്ടു അയാൾ

പട്ടികജാതിയിൽ പെട്ടവർക്ക് മതിയായ പ്രാതിനിധ്യം ഇല്ല, ഇപ്പോൾ തന്നെ നിരവധി പദവികൾ വഹിക്കുന്ന, ഇത്രയും പ്രായമായ രത്നവല്ലി ടീച്ചറെ എന്തിനാണ് ഉൾപ്പെടുത്തിയത് എന്ന് മനസിലാവുന്നില്ല’; പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ മുൻ കെ.പി.സി.സി അംഗം വി.ടി.സുരേന്ദ്രൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ‘അര്‍ഹതയുള്ള നിരവധി പേര്‍ പുറത്ത് നില്‍ക്കുകയാണ്, പ്രവര്‍ത്തന പാരമ്പര്യം നോക്കിയിട്ടല്ല, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ മറ്റ് സാമൂഹ്യ സംഘടനകൾ എന്നിവയിലൊന്നും പ്രവര്‍ത്തിച്ച് പരിചയമില്ലാത്തവരെയാണ് കെ.പി.സി.സി അംഗങ്ങളാക്കിയവരില്‍ പലരും. താഴേ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് കയറി വന്ന ആളല്ല രത്‌നവല്ലി ടീച്ചർ’. പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും മുൻ

പ്രവാസികളേ, ഇത് വായിച്ച് കണ്ണ് നിറയരുതേ… പ്രിയപ്പെട്ടവളെ വേർപിരിഞ്ഞ് കഴിയുന്ന പ്രവാസിയുടെ ചങ്കുതകർക്കുന്ന വേദന, പൊള്ളിക്കുന്ന വാക്കുകളായി ഇതാ; സ്കൈ ടൂർസ് & ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ വീണ്ടും കുറ്റ്യാടി സ്വദേശി കൊച്ചീസ്

കൊച്ചീസ് വായിച്ചിരുന്നു പെണ്ണേ, നിന്റെ കത്ത്, ആവുന്നെങ്കിൽ പ്രവാസിയുടെ ഭാര്യ ആവണം എന്ന് പറഞ്ഞു നീ എഴുതിയ ചെറിയ കത്ത്… ആ കത്ത് ഞാനടക്കമുള്ള പ്രവാസിയുടെ നെഞ്ചൊന്ന് പിടപ്പിച്ചപ്പോൾ ഞങ്ങളെ മനസ്സാ പെണ്ണേ നീ കാണാതെ, അറിയാതെ പോയത്… കാത്തിരുന്ന്, ഖഫീലിന്റെയോ മാനേജരുടെയോ കയ്യും കാലും പിടിച്ചു കിട്ടുന്ന ലീവിന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ നിന്റെയും മക്കളുടെയും

‘സങ്കടത്തോടെയാണ് ടോംപ് സിംഗര്‍ പരിപാടിക്ക് ശേഷം ഞങ്ങള്‍ പിരിഞ്ഞത്, കരിയറിലെ മികച്ച വേദിയാണ് ഫ്‌ളവേഴ്‌സ് സമ്മാനിച്ചത്’ നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പന്തിരിക്കര സ്വദേശിനി ദേവനശ്രിയ സംസാരിക്കുന്നു

”ആദ്യമായിട്ടാണ് അത്രയും വലിയ സ്റ്റേജ് കാണുന്നത്. ഇത്രയും വലിയ സ്റ്റേജില്‍ പ്രഗത്ഭരായ ജഡ്ജസിന്റെ മുമ്പില്‍ പാടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്” – നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പന്തിരിക്കര സ്വദേശിനി ദേവനശ്രിയ ടോംപ് സിംഗറിലെ അനുഭവങ്ങള്‍ കൊയിലാണ്ടി ന്യൂസുമായി പങ്കുവെക്കുകയാണ്. പരസ്യം കണ്ടാണ് ടോപ് സിംഗറില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കുന്നത്. മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു.

ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ? കൊയിലാണ്ടിയില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെ ദൂരത്തിലുള്ള മനോഹരമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ദിവസങ്ങള്‍ നീളുന്ന ലോങ് ട്രിപ്പുകള്‍ പോലെ വണ്‍ഡേ ട്രിപ്പുകൾക്ക് പോകുന്നവരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരികയാണ്. ലോങ് ട്രിപ്പുകളെ അപേക്ഷിച്ച് സമയലാഭം, കുറഞ്ഞ ചെലവ് എന്നിവയാണ് വണ്‍ഡേ ട്രിപ്പുകളുടെ സവിശേഷത. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വിനോദം ഉറപ്പുവരുത്തുന്ന വണ്‍ഡേ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലക്ഷ്യസ്ഥാനം കണ്ടെത്തുക എന്നതാണ്. ഫ്രണ്ട്‌സും