Category: സ്പെഷ്യല്‍
കൊല്ലം ചിറയ്ക്ക് സമീപത്തെ കുട്ടികളുടെ പാര്‍ക്ക് സ്മാര്‍ട്ടാവണം, സൗകര്യങ്ങള്‍ വേണം; നമ്മുടെ കുഞ്ഞുങ്ങള്‍ ആഘോഷിക്കട്ടെ
കൊല്ലം: കൊയിലാണ്ടി നഗരസഭയുടെ കീഴില്‍ കൊല്ലം ചിറയ്ക്ക് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്ക് നവീകരണത്തിന് കാത്തിരിക്കുന്നു. ദിവസവും നിരവധി പേരാണ് പാര്‍ക്കില്‍ സമയം ചിലവഴിക്കാന്‍ കുട്ടികളുമായി എത്തുന്നത്. കോവിഡിനുശേഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2015 സെപ്തംബര്‍ 3 നായിരുന്നു കൊല്ലം ചിറയ്ക്ക് സമീപത്ത് കൊയിലാണ്ടി നഗരസഭ തയ്യാറാക്കിയ മനോഹരമായ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
”ഇന്നും എവിടെ മെയ് ഫ്ളവര്‍ കാണുമ്പോഴും ഞങ്ങള്‍ അവരെ അറിയാതെ ഓര്‍ക്കും” 27 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സി.പി.ആനന്ദന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ”തീയണയ്ക്കാന്‍ പോകുന്ന ഓരോ ഫയര്‍ഫോഴ്സുകാരന്റെ മനസിലും തീയായിരിക്കും” 27 വര്‍ഷക്കാലത്തെ സര്‍വ്വീസ് നല്കിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൊയിലാണ്ടി സ്റ്റേഷന് ഓഫീസറായി വിരമിക്കുന്ന സി.പി.ആനന്ദന് അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവരുന്നത് ഓരോ തരത്തിലുള്ള അപകടങ്ങളായിരിക്കും. വിവരം കിട്ടി സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് എന്താകുമെന്നോ എങ്ങനെ നേരിടണമെന്നോ മുന്‍കൂട്ടി തീരുമാനിച്ച് തയ്യാറെടുത്ത്
ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിൽ അന്താരാഷ്ട്ര താരമാകാനൊരുങ്ങി പേരാമ്പ്ര സ്വദേശിനി സൽവ
പേരാമ്പ്ര: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍
”കൊടുങ്ങല്ലൂരില്‍ നിന്നുമെത്തി കൊയിലാണ്ടിയില്‍ കത്തിജ്വലിച്ച് പൊലിഞ്ഞുപോയ നക്ഷത്രം” ഇരുപത്തിയാറാം ചരമവാര്‍ഷികത്തില്‍ അഡ്വ.ആര്.യു.ജയശങ്കറിനെക്കുറിച്ച് എന്‍.നിതേഷ് എഴുതുന്നു
എന്‍.നിതേഷ് മെയ് മാസം നഷ്ടങ്ങളുടെയും വേര്പാടുകളുടെയും മാസമാണെന്ന് പൊതുവെ വിലയിരുത്താറുണ്ട്. അങ്ങനെയെങ്കിൽ മെയ് മാസത്തിലെ അപരിഹാര്യമായ നഷ്ടമാണ് സഖാവ് ‘ജയശങ്കര്‍’. കൊടുങ്ങല്ലൂരില്‍ നിന്നുമെത്തി കൊയിലാണ്ടിയില്‍ കത്തിജ്വലിച്ച് പൊലിഞ്ഞുപോയ നക്ഷത്രമെന്ന് ജയശങ്കറിനെ ഒറ്റവാക്കില്‍ സംഗ്രഹിക്കാം. തൃശൂര്‍ സ്ലാങ്ങില്‍ ‘സഖാവെ’ എന്ന് നീട്ടി വിളിച്ച് വിടര്‍ന്ന കണ്ണുകളുമായി കറുത്ത വെസ്പ സ്കൂട്ടറില്‍ ജയശങ്കര്‍ കടന്നുപോകുന്നത് കണ്മുന്നില് ഇപ്പോഴും മായാത്ത
കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം 29ന്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ (ബോയ്സ് എച്ച് എസ് എസ്) വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗം ഫിസിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സീനിയര്‍ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
ഇതാ കോടിക്കലിലെ ആ ഏകാകിയായ മീന്‍വേട്ടക്കാരന്‍, ആഴക്കടലിലെ ഇരുളിലും അലയനക്കം നോക്കി ചൂണ്ടയെറിയുന്ന ‘ചിരുകണ്ടന്’ എന്ന വേണുവേട്ടനെ അറിയാം
പി.കെ. മുഹമ്മദലി പ്രിയപ്പെട്ട സുഹൃത്തും ദേശത്തിന്റെ എഴുത്തുകാരനുമായ ഡോ.സോമൻ കടലൂരിന്റെ പുള്ളിയൻ നോവൽ കേരളത്തിൽ ചർച്ചയായിരിക്കുകയാണ്. സാഹിത്യാസ്വാദകരും സാഹിത്യകാരൻമാരും കേരളത്തിലെ പ്രമുഖരുമെല്ലാം പുള്ളിയൻ നോവൽ വായിച്ച് പ്രതികരണങ്ങൾ എഴുതിയിരിക്കുകയാണ്. ഒരു പക്ഷേ ഒരു നവാഗത നോവലിസ്റ്റിന്റെ നോവലിന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഈ കൃതിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായൊരു നോവലാണിത് എന്ന് ഒരേ സ്വരത്തിൽ
അയച്ച മെസേജിൽ പിശക് ഉണ്ടോ? ഇനി പേടിക്കേണ്ട ഉടൻ തന്നെ തിരുത്താം; എഡിറ്റ് മെസേജ് ഫീച്ചറുമായി വാട്സ്ആപ്പ്
മെസേജുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകൾ പരിഹരിക്കാൻ എഡിറ്റ് മെസേജ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെ കാലമായി കാത്തിരിക്കുന്ന ഫീച്ചറാണിത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷൻ ലഭ്യമാകൂ. സന്ദേശങ്ങൾ അയയ്ക്കുമ്പോൾ അക്ഷരപ്പിശകുകളോ വ്യാകരണ പിശകുകളോ ഉണ്ടായാൽ എഡിറ്റ് മെസേജ് ഫീച്ചർ ഉപയോഗിച്ച് അവ
നന്തിക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്, വ്യത്യസ്തനായ ഈ കുഞ്ഞികൃഷ്ണേട്ടനെ; പി.കെ.മുഹമ്മദലി എഴുതുന്നു
പി.കെ.മുഹമ്മദലി കസ്റ്റമറിന്റെ അടുത്തേക്ക് അങ്ങോട്ട് നടന്ന് ചെന്ന് എത്തുക എന്നതാണ് വീരവഞ്ചേരിയിലെ പുനത്തില്‍ കുഞ്ഞികൃഷ്ണേട്ടന്റെ രീതി. അവശ്യ സേവനങ്ങള്‍ ആപ്പില്‍ വീട്ടുമുറ്റത്ത് എത്തുന്ന സ്മാര്‍ട്ട് ഫോണ്‍ കാലത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കുഞ്ഞികൃഷ്ണേട്ടന് തന്റെ നടത്തം തുടങ്ങിയിട്ടുണ്ട്. 37 വര്‍ഷമായി കാല്‍നടയായി ഓരോ വീട്ടിലും നടന്ന് ചെന്ന് ബാര്‍ബര്‍ ജോലി ചെയ്യുന്ന കുഞ്ഞികൃഷ്ണനെ നന്തിയിലും തിക്കോടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക്
ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലം മുതല്‍ ആധുനിക കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിങ്ങിന്റെ കാലം വരെ നീളുന്ന വാര്‍ത്താ ജീവിതം, മാധ്യമപ്രവര്‍ത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനവും ജീവിതചര്യ; നന്തി നാരങ്ങോളികുളത്തെ സി.എ.റഹ്മാന്റെ 55 വര്‍ഷം തികയുന്ന പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് എഴുതുന്നു പി.കെ.മുഹമ്മദലി
പി.കെ.മുഹമ്മദലി നാരങ്ങോളികുളം ഡൽമൻ സി.എ.റഹ്മാന്റെ പത്ര പ്രവർത്തനത്തിന് 55 വർഷം പിന്നിടുകയാണ്. 1967 ൽ ചന്ദ്രിക പ്രസ്സിൽ പത്രം കല്ലിൽ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി.എ.റഹ്മാൻ പത്ര പ്രവർത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവർക്കും കുട്ടികൾക്കടക്കം സുപരിചിതനായ പത്രപ്രവർത്തകനാണ് അദ്ദേഹം. മുസ്ലിം ലീഗിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സി.എ.റഹ്മാൻ പത്രപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്.
അടുത്ത അവധിദിനം കൊരണപ്പാറയിലേക്ക് പോയാലോ? കൊയിലാണ്ടിയിൽ നിന്ന് ഒന്നര മണിക്കൂറിലെത്താം, കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയം കൊരണപ്പാറയെ കുറിച്ച് അറിയാം
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ