Category: വടകര

Total 233 Posts

വടകരയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

വടകര: എടോടിയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പാലയാട്ട് നട ചെല്ലട്ടുപൊയിലെ തെക്കെ നെല്ലി കുന്നുമ്മൽ മുഹമ്മദ്‌ ഇർഫാൻ(24) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 6.30 എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹിറോഷ് വി ആറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് 5ഗ്രാം കഞ്ചാവും 1.177 ഗ്രാം എംഡിഎംഎയും എക്സൈസ്

ചെങ്കടലായി വടകര; ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലും അണിനിരന്നത് പതിനായിരങ്ങൾ

വടകര: വടകരയുടെ തെരുവോരങ്ങളെ ചുവപ്പണിയിച്ച് പ്രവർത്തകർ. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലുമായി പതിനായിരങ്ങളാണ് അണിനിരന്നത്. പോരാട്ട സ്മരണങ്ങൾ ഇരുമ്പുന്ന വടകരയുടെ നഗരവീഥികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ വീരത്തിലെ സന്ദേശം ഉയർത്തി 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ച് ചെയ്യുന്നത്. ജൂബിലി കുളം, കരിമ്പനപ്പാലം, മേപ്പയിൽ ഓവുപാലം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായി; വടകരയില്‍ രണ്ട് വയസുകാരി തോട്ടിൽ മരിച്ച നിലയിൽ

വടകര: വക്കീൽ പാലത്തിന് സമീപം രണ്ട് വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന്‌ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ത്യൻ ചരിത്രത്തിലെ അഭിമാന നിമിഷം; റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കീഴരിയൂർ: കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 76 ാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ ദേശീയ പതാക ഉയർത്തി. ഭരണഘടനാ സംരക്ഷണ സദസ്സ് ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ശശി പാറോളി,

വാനിലുയര്‍ന്ന് ചെങ്കൊടി; സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് വടകരയില്‍ പതാക ഉയര്‍ന്നു

വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന രക്തസാക്ഷി പി.വി സത്യനാഥന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജാഥാ ലീഡറുമായ എം. മെഹബൂബിന് കുടുംബാംഗങ്ങള്‍ പതാക കൈമാറി. പതാക ജാഥയ്ക്ക് ശേഷം നടന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ

മുക്കാളിയില്‍ സ്വകാര്യ ബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് അപകടം; കണ്ണൂക്കര സ്വദേശിക്ക്‌ ദാരുണാന്ത്യം

വടകര: മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമയായ കണ്ണൂക്കര മഞ്ഞക്കര വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഭരണ ഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ

വടകര: ‘ഭരണഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. ടി എസ് ശ്യാം കുമാർ വിഷയാവതരണം നടത്തി. അഡ്വ. ഇ വി ലിജീഷ് മോഡറേറ്ററായി. വിനോദ് കൃഷ്ണ, ആർ ബാലറാം, പി എം ലീന എന്നിവർ സംസാരിച്ചു. തുടർന്ന് കെഎസ്ടിഎ വടകര, തോടന്നൂർ സബ് ജില്ലാ

സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചു; വടകരയിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ പോക്സോ കേസിൽ അറസ്റ്റിൽ

വടകര: വടകരയിൽ വിവിധ പോക്സോ കേസുകളിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്ര പൂജാരിയായ എറണാകുളം മേത്തല സ്വദേശി എം. സജി, ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പി, താഴെ തട്ടാറത്ത് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോക്സോ കോടതിയിൽ ഹാജരാക്കി. അഞ്ച് വയസുകാരനെ പീഡിപ്പിച്ച കേസിലാണ് ക്ഷേത്ര പൂജാരി സജിയെ വടകര പോലീസ്

സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ ഇന്നുമുതൽ ചരിത്ര പ്രദർശനം

വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനവും കലാപരിപാടികളും ഇന്ന്‌ തുടങ്ങും. പ്രദർശന ഉദ്ഘാടനം നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ച് മണിക്ക്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും. തുടർന്ന് കോട്ടപ്പറമ്പിൽ പി.ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. ഗായകൻ വി.ടി

വടകരയില്‍ വാഴത്തോട്ടത്തിന് സമീപം മധ്യവയസ്‌കന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

വടകര: അക്ളോത്ത് നട ശ്മശാന റോഡിന് സമീപം വാഴത്തോട്ടത്തോട് ചേർന്ന് മദ്ധ്യവയസ്കൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചോറോട് കുരിക്കിലാട് സ്വദേശി കുട്ടിക്കാട്ടിൽ ചന്ദ്രൻ ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. വടകര പൊലീസ് നടത്തിയ പരിശോധനയിൽ വാഴക്ക് മുകളിൽ