Category: യാത്ര
വെറും 29 രൂപ, രണ്ടര മണിക്കൂർ യാത്ര; കോട്ടയത്തിന്റെയും ആലപ്പുഴയുടെയും ഗ്രാമഭംഗി ആസ്വദിച്ച് ബോട്ടിലൊരു കായൽ യാത്ര പോകാം…
സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് കടലിലൂടെയും പുഴകളിലൂടെമും മറ്റുമുള്ള ബോട്ട് യാത്രകൾ. പ്രകൃതി ഭംഗി ആസ്വദിച്ച് ഇളംകാറ്റൊക്കെ കൊണ്ട് മനസിന് ഉന്മേഷം നൽകുന്നൊരു യാത്ര. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കുറഞ്ഞ ചിലവിൽ ബോട്ട് യാത്ര സാധ്യമാകുന്നൊരു സ്ഥത്തെയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കോട്ടയത്തുനിന്നും ആലപ്പുഴയ്ക്കുള്ള ലൈൻ ബോട്ടാണിത്. കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആണ് നമ്മുടെ ബോട്ട്
വരൂ, ഈ മനോഹര തീരത്തേക്ക്; സഞ്ചാരികളെക്കാത്ത് കരിമ്പാറകളുടെ തീരമായ കൊല്ലം പാറപ്പള്ളി
എ.സജീവ് കുമാര്‍ കൊയിലാണ്ടി ചരിത്രവും സംസ്കാരവും മിത്തും ചേര്‍ന്ന് കടല്‍ കാറ്റേറ്റ് സ്വപ്നം കണ്ടുറങ്ങുന്ന കരിമ്പാറകളുടെ തീരമായ കൊല്ലം പാറപ്പള്ളി കടലോരം വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു. മഴ മാറി നിന്നതോടെ ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ തീരം സന്ദര്‍ശിക്കാനെത്തുന്നത്. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച കാപ്പാടിനും ലോകം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഇരിങ്ങല്‍ കരകൗശല ഗ്രാമത്തിനും ഏതാണ്ട്
മഞ്ഞും മലകളും, വെള്ളച്ചാട്ടവും…. സഞ്ചാരികളുടെ പറുദീസയാണ് വയനാട്; ഈ അവധിക്കാലം ആഘോഷമാക്കാന്‍ വയനാട്ടില്‍ ഒന്നും രണ്ടുമല്ല, ഒറുപാട് ഇടങ്ങളുണ്ട്
ഓണത്തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് പ്രകൃതിഭംഗിയുടെ മടിത്തട്ടായ വയനാടിലേക്ക് ഒരു യാത്ര പോയാലോ? കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന വൈവിധ്യമായ കാഴ്ചകളിലേക്ക് കുടുംബത്തോടും സുഹൃത്തുക്കളൊടൊപ്പവും ഒരു അടിപൊളി യാത്ര. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത്
ഓണാവധിക്ക് വീട്ടിലിരുന്ന് ബോറടിക്കാതെ ആനവണ്ടിയില്‍ നാടുചുറ്റാം; കോഴിക്കോട് നിന്നും ആകര്‍ഷകമായ യാത്രാ പാക്കേജുമായി കെ.എസ്.ആര്.ടി.സി
കോഴിക്കോട്: ഓണാവധിക്കാലം ആകര്‍ഷകമായ വിനോദ യാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍. ആഗസ്റ്റ് 26 മുതല്‍ 31 വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്രകള്‍. ആഗസ്റ്റ് 26 ന് രാവിലെ ഏഴിന് പുറപ്പെടുന്ന യാത്ര ആതിരപ്പള്ളി, വാഴച്ചാല്‍, മൂന്നാര്‍ എന്നിവടങ്ങളില്‍ സഞ്ചരിച്ച് ആഗസ്റ്റ് 28ന് തിരിച്ചെത്തും. 2220യുടെ പാക്കേജാണിത്. ആഗസ്റ്റ് 27ന് മൂന്ന് യാത്രകളുണ്ട്.
ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടിലേക്ക് ചാടി നീന്തിത്തുടിക്കാം; സഞ്ചാരികളുടെ മനം കവർന്ന് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടം
ആരേയും ആകർഷിക്കുന്ന ജലതുരുത്താണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടം. ഒഴിവ് ദിനങ്ങളുടെ ആലസ്യത്തിൽ തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കാഴ്ചയിൽ സ്വർഗം പോലെ മനോഹരമാണ് പതങ്കയം. പാറക്കെട്ടുകൾക്ക് പുറമെയുള്ള പച്ചപ്പും പതങ്കയത്തെ കൂടുതൽ മനോഹരമാക്കുന്നു. വർഷത്തിലെ എല്ലാ സീസണിലും
ആഗസ്റ്റ് മാസം അടിച്ച് പൊളിക്കാം; ഗവി, വാഗമൺ, ആതിരപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി, വിശദമായി അറിയാം
കോഴിക്കോട്: ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നത്. ഗവിയിലേക്ക് ആഗസ്റ്റ് 14 നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ്
കയാക്കിങ് കാണാം അതോടൊപ്പം മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരം; കോഴിക്കോട് നിന്ന് ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി
കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയില്‍ നടത്തുന്ന കയാക്കിങ് മത്സരങ്ങള്‍ കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനുമാണ് പാക്കേജില്‍ അവസര ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 4, 5, 6 തിയ്യതികളിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം
സൈലന്റ് വാലിയുടെ മനോഹാരിത ആസ്വദിക്കാൻ ആനവണ്ടിയിൽ പോയാലോ…; കാടിനെ അടുത്തറിയാനുള്ള യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: സൈലന്റ് വാലി വനത്തിന്റെ നിശബ്ദതയിലേക്ക് ആനവണ്ടിയിലൊരു യാത്ര പോയാലോ? അത്തരത്തിലൊരു ഉല്ലാസ യാത്ര ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് നിന്നാണ് സൈലന്റ് വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കുന്നത്. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുന്നത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആണ്. കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്കാണ് യാത്ര പുറപ്പാടുക.
മഴയില്‍ കുളിച്ച് തോര്‍ത്തി പൂര്‍വാധികം സുന്ദരിയായി മലബാറിന്റെ സ്വന്തം ഗവി; ചാറ്റല്‍ മഴയില്‍ മണ്‍സൂണിന്റെ മാസ്മരിക ഭംഗിനുകരാന്‍ വയലട നിങ്ങളെ കാത്തിരിക്കുന്നു
പ്രകൃതി പച്ചിച്ച് നില്ക്കുന്ന മലബാറിന്റെ സ്വന്തം സുന്ദര കാഴ്ചയിലേക്ക് മഴക്കാല നാളുകളില്‍ നമുക്ക് ഇറങ്ങിച്ചെല്ലാം. തെക്കിന്റെ ഗവിയോട് കിടപിടിക്കുന്ന വടക്കിന്റെ ഗവിയായ വയലടയിലെ മഴക്കാഴ്ചകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഋതുക്കളുടെ മാറ്റം പ്രകൃതിയിലെ ഓരോ സൃഷ്ടിയെയും അറിഞ്ഞും അറിയാടെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നുണ്ട്. വേനലോ മഞ്ഞോ നല്‍കാത്ത അഭൌമമായ ഒരു സൌന്ദര്യം മണ്‍സൂണ്‍ കാലത്ത് വയലടയിലെത്തിയാല്‍ നമുക്ക് കാണാനാകും. കോരളത്തിന്റെ തെക്കന്‍
ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.