Category: യാത്ര
മലനിരകളുടെ രാജകുമാരിയെ കാണാൻ പോകാം ; കോടമഞ്ഞും ചാറ്റല്‍ മഴയുമായി കൊടൈക്കനാൽ സഞ്ചാരികളെ മാടിവിളിക്കുന്നു
മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളും മലനിരകളാലും സമൃദ്ധമായ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍. ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും,
മഴ നനഞ്ഞ് കൂട്ടുക്കാര്‍ക്കൊപ്പം ഒരു ട്രെക്കിങ്ങിന് പോയാലോ, അല്ലെങ്കില്‍ ചൂട് കാപ്പി കുടിച്ച് കാപ്പിത്തോട്ടത്തിലൂടെ ഒരു നടത്തമായാലോ…?എങ്കിലിതാ മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ ഏഴ് സ്ഥലങ്ങള്‍
യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചെറിയ ചാറ്റല്‍ മഴ നനഞ്ഞ്, ചൂട് ചായയും കുടിച്ച് മഴക്കാലത്തുള്ള യാത്രകളോ…..? കേള്‍ക്കുമ്പോള്‍ തന്നെ ബാഗ് പാക്ക് ചെയ്യാന്‍ തോന്നുന്നുണ്ട് അല്ലേ ? എങ്കിലിതാ കീശ കാലിയാകാതെ മിനിമം ബഡ്ജറ്റില്‍ മണ്‍സൂണ്‍ കാലത്ത് പോവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച 7 മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ച് വിശദമായി അറിയാം 1.
ഗവിയിലേക്കാണോ ? എന്നാ ‘ഗംഗ ഇപ്പോ പോവണ്ട’; ഗവിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം. പത്തനംതിട്ട ജില്ലയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവിയിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനംവകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ ഒഴികെയുള്ള സഞ്ചാരികള്‍ക്കാണ് നിയന്ത്രണം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവിടേക്കുള്ള ബുക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗവിക്ക് പുറമേ പൊന്‍മുടി, ആതിരപ്പള്ളി വാഴച്ചാല്‍ ഉള്‍പ്പെടെയുള്ള നിരവധി വിനോദസഞ്ചാര
ഊട്ടിയിലേക്ക് വെച്ചുപിടിക്കാന്‍ ഇതാണ് പറ്റിയ സമയം, സഞ്ചാരികളെ വിസ്മയിപ്പിച്ച് പുഷ്പമേള; ഇ-പാസ് എടുക്കാന്‍ മറക്കല്ലേ
പി.പി.എസ്. കൊരയങ്ങാട് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് ഊട്ടി. മഞ്ഞ് കാലത്ത് മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന ഊട്ടികാണാനും വേനലില്‍ അല്പമൊന്ന് തണുക്കാനുമെല്ലാം ആളുകള്‍ ഊട്ടി തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഊട്ടിയിലേക്ക് പോകാന്‍ ഒരു കാരണം കൂടിയുണ്ട്. പ്രസിദ്ധമായ ഊട്ടിയിലെ പുഷ്പമേള തന്നെയാണത്. വേനലവധി അതിന്റെ അവസാന വാരത്തോട് അടുക്കുകയാണ്. ഒന്നുരണ്ടുദിവസം അവധിയെടുത്ത് ഊട്ടിയിലേക്ക് കറങ്ങിയാല്‍ കുട്ടികള്‍ക്ക്
ഈ കൊടുംചൂടിലും കുളിരണിയാം, കൊയിലാണ്ടിയില്‍നിന്നും ഏറെദൂരം പോകാതെ തന്നെ, വനസൗന്ദര്യത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കക്കാടംപൊയിലിലെ കാഴ്ചകള്‍ അറിയാം
മലപ്പുറം: മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായി വ്യാപിച്ചു കിടക്കുന്ന വിനോദസഞ്ചാര മേഖലയാണ് കക്കാടം പൊയില്‍. കോടമഞ്ഞും ധാരാളം മലനിരകളും വെള്ളച്ചാട്ടങ്ങളും നിബിഢവനങ്ങളുംകൊണ്ട് നിറഞ്ഞ ഇവിടം മിനി ഗവി എന്നാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ ആണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളില്‍ ആദിവാസികളെയും കാണാം. വന്യമൃഗങ്ങളുടെ സാമീപ്യവും
നെല്ലിയാമ്പതി മലനിരകളുടെ താഴെ വിശാലമായൊരു ഗ്രാമം; പഴമയും ഗ്രാമഭംഗിയും കാത്തുസൂക്ഷിക്കുന്ന കൊല്ലങ്കോട്ടിലേക്കാവട്ടെ അടുത്ത യാത്ര
ഏറ്റവും മനോഹരമായ പാലക്കാടന്‍ ഗ്രാമമാണ് പഴമ നിലനിര്‍ത്തുന്ന കൊല്ലങ്കോട്. നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് ഈ ഗ്രാമം നിലകൊള്ളുന്നത്. കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റര്‍ പേജില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് രാജ്യങ്ങളെ ലിസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒന്ന് കൊല്ലങ്കോടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്നേ ഗ്രാമങ്ങളില്‍ കണ്ടിരുന്ന അതേ രൂപമുള്ള ചെല്ലന്‍ ചേട്ടന്റെ ചായക്കടയും ഇപ്പോള്‍
പച്ചപ്പിന്‍റെയും വെള്ളച്ചാട്ടങ്ങളുടെയും കാടിന്‍റെയും മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ഇടം; കൊയിലാണ്ടിയിൽ നിന്നും ഒരു മണിക്കൂറിനുള്ളിലെത്താൻ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…
കുറ്റ്യാടി: സ്കുൾ അവധിക്കാലത്ത് കുട്ടികൾക്കും കുടുംബത്തിനും ഒപ്പം യാത്രപോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ജോലിത്തിരക്കുകൾ കാരണം ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാറാണ് നമ്മൾ ചെയ്യാറ്. എന്നാൽ നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഒന്നു പരിചയപ്പെട്ടാലോ? യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള
കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു തോണിയാത്ര, പ്രകൃതിയൊരുക്കിയ പച്ചപ്പിന്റെ കോട്ട; കൊയിലാണ്ടിയില്‍ നിന്നും രണ്ടുമണിക്കൂര്‍ കൊണ്ടെത്താം വള്ളിക്കുന്നിലെ കണ്ടല്‍ക്കാടുകളില്‍
കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ തോണിയില്‍ സഞ്ചരിച്ച്, പ്രകൃതിയൊരുക്കിയ ഹരിതാഭകണ്ട്, സായാഹ്നത്തില്‍ അറബിക്കടലിലെ സൂര്യാസ്തമയം ആസ്വദിക്കണോ? വള്ളിക്കുന്നിലേക്ക് വരൂ… കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വില്‍ സഞ്ചാരികൾക്കായി കടലുണ്ടിപ്പുഴയിലെ ദൃശ്യഭംഗി കാത്തിരിപ്പുണ്ട്. വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലുമാണ് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് വ്യാപിച്ചുകിടക്കുന്നത്. 50 ഹെക്ടറോളം
കേരളത്തിലെ ഊട്ടിയിലെ കാടും പുൽമേടും കാണാം, ഒപ്പം കടൽകാറ്റേറ്റ് ചരിത്ര നിർമ്മിതികളുടെ ഭംഗിയും ആസ്വദിക്കാം; പോകാം കാസർകോടൻ കാഴ്ചകൾ കാണാൻ
പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ്. അതിനാൽ തന്നെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്കാവശ്യവും കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടാൻ പറ്റുന്ന ഇടങ്ങളാണ്. അതിന് പറ്റിയെ നല്ലൊരു ഓപ്ഷനാണ് കാസർകോട് ജില്ല. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയും നിത്യഹരിതവനങ്ങളും പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞുമുള്ള റാണിപുരവും ബീച്ചുകളുമുള്‍പ്പെടുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ കണ്ട് ഈ അവധിക്കാലം നിങ്ങൾക്ക് ആഘോഷമാക്കാം. കേരളത്തിന്റെ
പെരുന്നാളിന് കുടുംബവുമായി ഒന്ന് കറങ്ങണ്ടേ? ഒറ്റ ദിവസം കൊണ്ട് കോഴിക്കോട് തന്നെ ആര്‍ത്തുല്ലസിക്കാന്‍ ഇതാ 10 സ്ഥലങ്ങള്‍
ഈ പെരുന്നാള്‍ യാത്ര കോഴിക്കോടിന്റെ മണ്ണിലേക്കായാലോ? പെരുന്നാള്‍ ദിനങ്ങള്‍ കുടുംബത്തോടൊപ്പം മനോഹരമാക്കാന്‍ തയ്യാറെടുക്കുന്നവരെ കാത്തിരിക്കുകയാണ് കോഴിക്കോട്. ഒറ്റ ദിവസം കൊണ്ട് കണ്ടുതീര്‍ക്കാനായി പത്തോളം സ്ഥലങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമാക്കാനും ഉല്ലസിക്കാനും കഴിയുംവിധം കോഴിക്കോടിന്റെ മടിത്തട്ടിലൂടെ പോയിവരാം. കോഴിക്കോടിന്റെ സ്വന്തം മിഠായി തെരുവ്, കാപ്പാട് ബീച്ച്, കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട, കടലുണ്ടി പക്ഷി