Category: യാത്ര

Total 64 Posts

താജ്മഹലുള്‍പ്പെടെ ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പറക്കാം; കോഴിക്കോട് നിന്ന് തുടങ്ങി കോഴിക്കോട് അവസാനിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജുമായ് ഐ.ആര്‍.സി.ടി.സി

താജ്മഹല്‍ കാണാനാഗ്രഹിക്കാത്ത ആരുണ്ട്. എല്ലാ മലയാളികളും മനസില്‍ തോലോലിക്കുന്ന സ്വപ്നമാണ് ഒരിക്കലെങ്കിലും ആ പ്രണയമന്ദിരത്തിന് മുന്നില്‍ പോയി അത് പശ്ചാത്തലമാക്കി ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്നത്.  ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചരിത്രമുറങ്ങുന്ന ഇടങ്ങളിലും ഒറ്റയടിക്ക് പോയി വരാന്‍ ഒരു യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്  ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം

കുറ്റ്യാടി ബൈപ്പാസ് 2026ൽ യാഥാർത്ഥ്യമാക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കുറ്റ്യാടി: പുതുവത്സര സമ്മാനമായി 2026 വർഷത്തിൻ്റെ തുടക്കത്തിൽ കുറ്റ്യാടി ബൈപ്പാസ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നങ്ങേലിക്കണ്ടിമുക്ക് വളയന്നൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി താലൂക്ക് ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായ വിവരവും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ്

ഇത് നമ്മുടെ ‘മീശപ്പുലിമല’; കോടമഞ്ഞില്‍ പുതപ്പണിഞ്ഞ് സഞ്ചാരികളെ കാത്ത് കുറുമ്പാലക്കോട്ട

കൊയിലാണ്ടിക്കാര്‍ക്ക് മീശപ്പുലിമല ഫീല്‍ കിട്ടാന്‍ ഒരുപാട് ഒരുപാടൊന്നും യാത്ര ചെയ്യേണ്ട, നമ്മുടെ അടുത്ത് വയനാട്ടിലുണ്ട് മഞ്ഞ് പെയ്യുന്ന ഒരു മീശപ്പുലിമല, വയനാടിന്റെ കുറുമ്പാലക്കോട്ട. വയനാടിന്റെ ഒത്തനടുവിലാണ് കുറുമ്പാലക്കോട്ട. പേരില്‍ മാത്രമേ കോട്ടയുള്ളൂ. മലയില്‍ കോട്ടയൊന്നുമില്ല. സൂര്യോദയവും അസ്തമയവും മഞ്ഞുപുതച്ചു കിടക്കുന്ന പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ ഇതിലും പറ്റിയ സ്ഥലം വേറെയില്ല. കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടി റോഡിലൂടെ കമ്പളക്കാട്

ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? കൊയിലാണ്ടിയില്‍ നിന്നും ഒരുമണിക്കൂര്‍ കൊണ്ടെത്താം, ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളിലേക്ക്

മാഹിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക മദ്യമാണ്. മാഹിയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേശീയപാതയ്ക്ക് ഇരുവശവും കാണാം മദ്യം നിറച്ച ചില്ലുകുപ്പികളുള്ള കടകള്‍. എന്നാല്‍ മദ്യം മാത്രമല്ല, മാഹിയിലെ ലഹരി. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുള്ള കുഞ്ഞ് പട്ടണമാണിത്. ഏവരേയും ആകര്‍ഷിക്കുന്ന അത്തരം ചില കാഴ്ചകളിലേക്കാവട്ടെ ഈ വീക്കെന്‍ഡ് യാത്ര. ഹില്ലക്ക്: മാഹിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണിത്.

കോടമഞ്ഞില്‍ പുതഞ്ഞ കോഴിക്കോടന്‍, കണ്ണൂര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റിയ സമയം ഇതാണ്; കുറ്റ്യാടിക്കടുത്തുള്ള ഉറിതൂക്കി മലയിലേക്കാവട്ടെ ഇത്തവണത്തെ യാത്ര

കൊടും ചൂടിലും മഞ്ഞ് പുതച്ച് സഞ്ചാരികളെ വരവേറ്റ് ഉറിതൂക്കി മല. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലാണ് ഉറിതൂക്കി മല സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി വഴിയോ നാദാപുരം വഴിയോ കക്കട്ടിലെത്തി കൈവേലിയില്‍ നിന്ന് 10 കി.മി. സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ഓഫ് റോഡ് യാത്ര ഇഷ്ടപെടുന്നവര്‍ക്ക് നല്ലൊരു ഓപ്ഷന്‍ കൂടിയാണിത്. സഞ്ചാരികളുടെ ഇടയില്‍ അധികം അറിയപ്പെടാത്ത പ്രകൃതിഭംഗി

ചെലവ് കൂടുമെന്ന പേടികൊണ്ട് ക്രിസ്തുമസ് വെക്കേഷന് യാത്രപോകാതിരിക്കേണ്ട; കുറഞ്ഞ ചെലവില്‍ ഒരു ദ്വീപ് യാത്രയായാലോ?

ക്രിസ്തുമസ് വെക്കേഷന്‍ തുടങ്ങി. ഇത്തവണ യാത്ര അല്പം ദൂരേയ്ക്കായാലോ. ദൂരെയെന്നു പറഞ്ഞാല്‍ ഒരുപാടൊന്നും പോകേണ്ട, കൊയിലാണ്ടിയില്‍ നിന്നും കുറഞ്ഞ ചെലവില്‍ പോകാം, ഈ മനോഹരമായ ദ്വീപിലേക്ക്. കൊയിലാണ്ടിയില്‍ നിന്നോ വടകരയില്‍ നിന്നോ ഉടുപ്പിയിലേക്കുള്ള ട്രെയിന്‍ പിടിക്കൂ. അഞ്ഞാറ് മണിക്കൂര്‍ യാത്രയേ ഉള്ളൂ. ഉടുപ്പിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള മാല്‍പെയെന്ന മത്സ്യബന്ധന തുറമുഖത്തില്‍ നിന്നാണ് ഈ

ഈ വീക്കെന്‍ഡില്‍ കണ്ണൂരിന്റെ ‘മൂന്നാറിലേക്ക്’ പോയാലോ? വെള്ളച്ചാട്ടങ്ങളും കാനനഭംഗിയും ഒളിപ്പിച്ച പൈതല്‍ മല കാഴ്ചകളിലേക്ക്

മഞ്ഞ് പുതച്ച മലനിരകള്‍ ആസ്വദിക്കാന്‍ മൂന്നാര്‍ വരെ പോകേണ്ട. ഇങ്ങ് മലബാറിലുമുണ്ട് മൂന്നാര്‍ പോലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷന്‍. അതാണ് കണ്ണൂരിലെ പൈതല്‍ മല അഥവാ വൈതല്‍ മല. ട്രക്കിങ് പ്രേമികളുടെ മനം കവരും ഈ മല. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണെങ്കില്‍ പാത്തന്‍പാറ വഴി വൈതല്‍ മലയിലേക്ക് പോകാം. മഴക്കാലത്താണെങ്കില്‍ യാത്ര ബുദ്ധിമുട്ടാണെന്ന് മാത്രം.

ഈ ക്രിസ്തുമസ് ദിനത്തില്‍ ആനവണ്ടിയില്‍ വാഗമണ്‍ലേക്ക് ഒരു യാത്ര ആയാലോ?; ക്രിസ്തുമസ്- പുതുവത്സര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ക്രിസ്തുമസ് പുതുവത്സര ദിനങ്ങള്‍ യാത്രയിലൂടെ ആഘോഷമാക്കാന്‍ പുതിയ പാക്കേജുകളുമായി കെ.എസ്. ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഉല്ലാസ യാത്രകള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്ത പാക്കേജുകളുമായാണ് കെ.എസ്.ആര്‍.ടി.യി എത്തിയിരിക്കുന്നത്. ഡിസംബര്‍ 22 ന് കുമിളി – തേനി മുന്തിരിതോട്ടം – രാമക്കല്‍മേട് – വാഗമണ്‍ എന്നി സ്ഥലങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രാത്രി എട്ട് മണിക്ക്

വന്യമൃഗശല്യമില്ലാതെ കാനനഭംഗി ആസ്വദിക്കാം; യാത്രാ പാക്കേജുകളില്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജാനകിക്കാടും

കോഴിക്കോട്: കോഴിക്കോട് ബീച്ചിലും മിഠായിത്തെരുവിനും മാനാഞ്ചിറയ്ക്കുമപ്പുറം മലയോര മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ ഏറെ. ബജറ്റ് ടൂറസം സെല്‍ കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് നടത്തുന്ന യാത്രകളില്‍ കൂടുതല്‍ ട്രിപ്പുകളും ഹൗസ് ഫുള്‍ ആവുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ജാനകിക്കാട്ടിലേക്ക് ഇതിനോടകം തന്നെ നിരവധി ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതാണ്. എങ്കിലും ഇപ്പോഴും തുടരുന്ന ട്രിപ്പുകളിലും ഒരുപാട് പേരാണ് എത്തുന്നത്.

കൊയിലാണ്ടിയില്‍ നിന്നും ഒന്നരമണിക്കൂറിനുള്ളിലെത്താം; ഒമ്പതുവെള്ളച്ചാട്ടങ്ങളും കാടും കാട്ടരുവിയും ഒളിപ്പിച്ചുവെച്ച ഈങ്ങാപ്പുഴയിലെ കക്കാടിലേക്ക്

പുഴയിലെ നീരാട്ടം വെള്ളച്ചാട്ടത്തിലെ കുളിയും കാടും മലയും താണ്ടി ഒരു ട്രക്കിങ്ങും. ഇത്തവണ അവധി ദിനം യാത്ര ഇങ്ങനെയൊരു സ്‌പോട്ടിലേക്കായാലോ. ഒരുപാട് ദിവസത്തെ അവധിയോ മണിക്കൂറുകള്‍ നീണ്ട യാത്രയോ വേണ്ട, കൊയിലാണ്ടിയില്‍ നിന്നും ഒന്നര മണിക്കൂര്‍ കൊണ്ടെത്താവുന്ന അടിപൊളിയൊരു സ്‌പോട്ട്, അതാണ് ഈങ്ങാപ്പുഴയിലെ കക്കാട് ഇക്കോടൂറിസം. ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പന്‍മലയുടെയും അത്തിക്കോട് മലയുടെയും താഴ് വാരത്താണ് ജില്ലയില്‍