അമ്പതോളം പേര്‍ രക്തദാതാക്കളായി: തിരുവങ്ങൂരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി



തിരുവങ്ങൂര്‍: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി കോട്ടപ്പറമ്പ് ഗവ: ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ക്യാമ്പ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ കേമ്പ് ഉദ്ഘാടനം ചെയ്തു.

റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് ചെയര്‍മാന്‍ കെ.കെ.രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

അമ്പതോളം പേര്‍ രക്തദാനം ചെയ്ത ക്യാമ്പില്‍ ഹെഡ്മിസ്ട്രസ് കെ.കെ.വിജിത ആദ്യ രക്തദാതാവായി പ്രിന്‍സിപ്പല്‍ ടി.കെ.ഷെറീന, എന്‍.എസ്.പ്രോഗ്രാം ഓഫിസര്‍ ആര്‍.സി.ബിജിത്ത് പി.ടി.എ പ്രസിഡന്റ് ടി.മുസ്തഫ ഡോ. അഫസല്‍ സി.കെ, സി.ബാലന്‍, ബദരിനാഥ്, എ.അമിത എന്നിവര്‍ സംസാരിച്ചു.


[bot1]