ബിഗ് ബോസ് കിരീടം: ദില്‍ഷയ്ക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപ മാത്രമല്ല, വേറേയുമുണ്ട് ലക്ഷങ്ങള്‍
കൊയിലാണ്ടി: ആകാംക്ഷകളുടെ നൂറു ദിന രാത്രങ്ങൾ പിന്നിട്ടപ്പോൾ ബിഗ്‌ബോസ് കപ്പുയർത്തിയത് കൊയിലാണ്ടിക്കാരി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയ കിരീടം ചൂടുന്നത്. അൻപത് ലക്ഷം രൂപയും കപ്പുമാണ് ദിൽഷ നേടിയെടുത്തത്. പ്രേക്ഷലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചതൊനൊപ്പം നിരവധി അവസരങ്ങൾക്കും വാതിൽ തുറക്കപ്പെട്ടിരിക്കുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ പറയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നെങ്കിലും ഫിനാലെ സമൂഹ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ട പോലെ തന്നെയാണ് നടന്നത്. അവസാന ആറ് പേരിൽ നിന്ന് സൂരജ തേലക്കാടും, ധന്യ മേരി വർഗീസും, ലക്ഷ്മിപ്രിയയും പുറത്തായതോടെ എല്ലാവരും പ്രവചിച്ചത് പോലെ മത്സരം ദിൽഷയും റിയാസും ബ്ലെസ്ലിയും തമ്മിലായി. ഏറ്റവും അവസാനായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം സീസണിലെ മൂന്നാം സ്ഥാനത്തെക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് വൈൽഡ് കാർഡ് എൻട്രയായി വന്ന വ്യക്തി നൂറു ദിവസങ്ങൾ പിന്നിടുന്നത്.
ദിൽഷയുടെ ജീവിതത്തിന്റെ തന്നെ ഗ്രാഫ് മാറ്റി മറിക്കുന്ന വിജയമാണ് ബിഗ് ബോസ് വഴി ലഭിച്ചത്. ബിഗ് ബോസ് വിജയി എന്ന നിലയില്‍ 50 ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് ലഭിക്കുക. എന്നാല്‍ ഇതിനോടൊപ്പം ആഴ്ച്ച വേതന ഇനത്തിലും താരത്തിന് ലക്ഷങ്ങള്‍ ലഭിക്കും. ഒരു ആഴ്ച്ചയ്ക്ക് 30000 രൂപയോളമാണ് ദില്‍ഷയുടെ പ്രതിദിന വേതനമെന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ആ ഇനത്തില്‍ 5 ലക്ഷത്തിനടുത്ത തുകയും താരത്തിന് പ്രതിഫലമായി ലഭിക്കും.
ദിൽഷയുടെ കരിയറിലും നിരവധി മികച്ച അവസരങ്ങൾ ഇതിലൂടെ ലഭിക്കും എന്നാണ് ആരാധകർ പറയുന്നത്. തനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി അറിയിച്ചു കൊണ്ടാണ് ദിൽഷ തന്റെ നദി പ്രസംഗം ആരംഭിച്ചത്. ‘എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ പ്രേക്ഷകര്‍ക്കും വലിയ നന്ദി. എന്തു പറയണം എന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടില്‍ 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നില്‍ക്കുമെന്ന്, ഒരുപാട് സ്‍ട്രാറ്റി ഉള്ള ആള്‍ക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോള്‍ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാം എന്ന്. എന്റെ ആഗ്രഹങ്ങള്‍ പിന്തുണച്ച എന്റെ മാതാപിതാക്കള്‍ക്ക് നന്ദി’ തുടങ്ങി തന്റെ സഹ കളിക്കാർക്കും നന്ദി പറയാൻ ദിൽഷ മറന്നില്ല.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ:
https://chat.whatsapp.com/Ec0tFsY3h67Jd3p28KGm8n
റോബിൻ ബ്ലെസ്ലി എന്ന മത്സരാർഥികളുടെ നിഴൽ സ്വന്തമായ നിലപാട് ഇല്ലാത്തയാൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ തരണം ചെയ്താണ് ദിൽഷ ഫിനാലയിലേക്ക് പ്രവേശനം സ്വന്തമാക്കിയത്. സീസണിൽ വീക്കിലി ടാസ്കിലൂടെ നേരിട്ട് ഫിനാലെയക്ക് യോഗ്യത നേടിയപ്പോൾ താൻ ആരുടെയും നിഴൽ അല്ല ദിൽഷ തെളിയിച്ചു.
മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകള്‍ കൊണ്ടും എല്ലാവരുടെയും ഒപ്പം നിന്നുമാണ് പ്രേക്ഷക മനസില്‍ ദില്‍ഷ ഇടംനേടിയത്. കൊയിലാണ്ടി സ്വദേശികളായ പ്രസന്നന്‍ ബീന ദമ്പതികളുടെ മകളാണ് ദില്‍ഷ. ബി.ബി.എ പൂര്‍ത്തിയാക്കിയ ദില്‍ഷ ബാംഗ്ലൂരില്‍ അഡ്മിന്‍ കോഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് സഹോദരിമാരുണ്ട്. കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിലെയും ആര്‍ട്‌സ് കോളേജിലെയും പൂര്‍വ്വ വിദ്യാര്‍ഥിയാണ്.
നര്‍ത്തകിയെന്ന നിലയില്‍ ശ്രദ്ധനേടിയാണ് ദില്‍ഷ ബിഗ് ബോസ് ഷോയിലേക്ക് വരുന്നത്. അഭിനയ മികവിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ഒട്ടാകെ പ്രസിദ്ധി ആർജ്ജിച്ച നിരവധി പ്രേക്ഷകരുള്ള ബിഗ്‌ബോസിന്റെ മലയാളം പതിപ്പിലാണ് ദിൽഷ മത്സരാർത്ഥിയായിരുന്നത്. തികച്ചും വ്യത്യസ്തരായ ഇരുപത് മത്സരാർത്ഥികളുമായി ആണ് ബിഗ് ബോസ് സീസൺ നാല് ആരംഭിച്ചത്.