വഴിയിൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയാമെന്നു വിചാരിച്ച്‌ ഇനിയാരും മൂടാടിയിലേക്ക് വരേണ്ട; എം.സി.എഫ് സ്ഥാപിച്ചു


മൂടാടി: പ്ലാസ്റ്റിക്ക് കൂട്ടിയിട്ടു കത്തിക്കാമെന്നും വഴിയിൽ വലിച്ചെറിയാനുമുള്ള പദ്ധതികൾക്ക് തടയിടാൻ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി നിർമിച്ച് മുടാടി ഗ്രാമപഞ്ചായത്ത്. എം.സി.എഫ് പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ആറാം വാർഡിൽ പാച്ചാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ ശ്രികുമാർ നിർവഹിച്ചു.

പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്ന പ്ളാസ്റ്റിക് സുരക്ഷിതമായി ഒരിടത്ത് നിക്ഷേപിക്കാനാണ് പഞ്ചായത്തിലെ 18 വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിക്കുന്നത്. ഇവിടെ നിന്നും സംസ്​കരണ കേന്ദ്രത്തിലേക്ക്​ പിന്നീട് മാലിന്യങ്ങള്‍ മാറ്റുന്ന പദ്ധതിയാണിത്.

അജൈവ മാലിന്യങ്ങൾ സംഭരിക്കുവാനും ശാസ്ത്രീയമായും തരം തിരിക്കും സംസ്കരിക്കുവാനും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.