Tag: waste management

Total 4 Posts

കൊയിലാണ്ടി നഗരസഭയിലെയടക്കം വന്‍കിട മാലിന്യകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 1,25,000 രൂപ പിഴയീടാക്കി

കോഴിക്കോട്: ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയില്‍ മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്ന വന്‍കിട സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങള്‍ മിന്നല്‍ പരിശോധന നടത്തി. കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും വാണിമേല്‍, അഴിയൂര്‍, തിക്കോടി, ചെങ്ങോട്ടുകാവ്, കുരുവട്ടൂര്‍ എന്നീ

തിക്കോടിയിൽ മാലിന്യ സംസ്ക്കരണം ഇനി സ്മാർട്ടാകും; മാലിന്യ മുക്ത പഞ്ചായത്തിനായി എം.സി.എഫ്

തിക്കോടി: തിക്കോടി പഞ്ചായത്തിലെ എം.സി.എഫിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. മാലിന്യ മുക്ത പഞ്ചായത്താക്കി തിക്കോടിയെ മാറ്റുന്നതിന്റെ ഭാ​ഗമായാണ് എം.സി.എഫ് സ്ഥാപിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ടി.പി പ്രസാദ് മുഖ്യാഥിതിയായി. സ്ഥിരം സമിതി അം​ഗങ്ങളായ പ്രനിലാ സത്യൻ, ആർ വിശ്വൻ,

”മാലിന്യ സംസ്‌കരണ കേന്ദ്രം ആളുകളൊന്നുമില്ലാത്ത സ്ഥലത്തു വേണമെന്നു പറഞ്ഞാല്‍ എന്ത് ചെയ്യും” കോഴിക്കോട് ആവിക്കലിലെ അടക്കം മാലിന്യ പ്ലാന്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട് : കോതി, ആവിക്കല്‍ മാലിന്യ പ്ലാന്റുകള്‍ക്കെതിരായ സമരങ്ങളില്‍ നിയമസഭയില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിര്‍പ്പാണ്. പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നു. അത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാന്റ് വേണ്ടെന്ന് അവിടത്തെ ജനങ്ങള്‍ കൂടിച്ചേര്‍ന്ന് തീരുമാനിക്കുന്ന അവസ്ഥയല്ല വേണ്ടത്. അവിടെ അത്തരമൊരു വികാരമുണ്ടായാല്‍ അത് ശമിപ്പിക്കുന്നതിന്,

വഴിയിൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയാമെന്നു വിചാരിച്ച്‌ ഇനിയാരും മൂടാടിയിലേക്ക് വരേണ്ട; എം.സി.എഫ് സ്ഥാപിച്ചു

മൂടാടി: പ്ലാസ്റ്റിക്ക് കൂട്ടിയിട്ടു കത്തിക്കാമെന്നും വഴിയിൽ വലിച്ചെറിയാനുമുള്ള പദ്ധതികൾക്ക് തടയിടാൻ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി നിർമിച്ച് മുടാടി ഗ്രാമപഞ്ചായത്ത്. എം.സി.എഫ് പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ആറാം വാർഡിൽ പാച്ചാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ ശ്രികുമാർ നിർവഹിച്ചു. പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്ന പ്ളാസ്റ്റിക് സുരക്ഷിതമായി ഒരിടത്ത് നിക്ഷേപിക്കാനാണ് പഞ്ചായത്തിലെ 18