Tag: big boss season 4

Total 5 Posts

കാര്യങ്ങൾ മുഖത്ത് നോക്കി പറയണം, സുഖിപ്പിക്കാൻ വേണമെങ്കിൽ ദിൽഷയെയും റിയാസിനെയും വിളിക്കുമെന്ന് പറയാം; എന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ? തുറന്നടിച്ച് ഡോ.റോബിൻ |Big Boss Season 4| Dilsha Prasanan| Dr Robin| Arathi Podi| Riyas|

ബി​ഗ് ബോസ് സീസൺ നാല് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സീസണിലെ പ്രധാന എതിരാളികളായ ദിൽഷയോടും റിയാസിനോടുമുള്ള മനോഭാവത്തിൽ‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഡോ.റോബിൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരോടും ഇപ്പോഴും തുടരുന്ന നീരസം താരം വ്യക്തമാക്കിയത്. റിയാസുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു റോബിന് ബി​ഗ് ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നത്. എന്നാൽ ബി​ഗ് ബോസിനുള്ളിൽ

ദിൽഷയുടെ നാട്ടിലേക്ക് ഡോക്ടർ റോബിനെത്തുന്നു; ബിഗ് ബോസ് ആവേശം കൊയിലാണ്ടിയിലേക്ക്, ആരാധകർക്ക് ആഘോഷം

  കൊയിലാണ്ടി: ആരാധക വൃന്ദങ്ങളെ ആവേശം കൊള്ളിച്ച് ഒടുവിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കൊയിലാണ്ടിയുടെ മണ്ണിലേക്കെത്തുന്നു. ഡോക്ടർ ജെപീസ് ക്ലാസ്സസ്സിന്റെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാൻ ആണ് റോബിൻ കൊയിലാണ്ടിയിൽ എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലിൽ കപ്പടിച്ചില്ലെങ്കിലും മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിൻ കൊയിലാണ്ടിയിലേക്കെത്തുന്നു

ബിഗ് ബോസ് കിരീടം: ദില്‍ഷയ്ക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപ മാത്രമല്ല, വേറേയുമുണ്ട് ലക്ഷങ്ങള്‍

കൊയിലാണ്ടി: ആകാംക്ഷകളുടെ നൂറു ദിന രാത്രങ്ങൾ പിന്നിട്ടപ്പോൾ ബിഗ്‌ബോസ് കപ്പുയർത്തിയത് കൊയിലാണ്ടിക്കാരി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയ കിരീടം ചൂടുന്നത്. അൻപത് ലക്ഷം രൂപയും കപ്പുമാണ് ദിൽഷ നേടിയെടുത്തത്. പ്രേക്ഷലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചതൊനൊപ്പം നിരവധി അവസരങ്ങൾക്കും വാതിൽ തുറക്കപ്പെട്ടിരിക്കുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ പറയുന്നത്.

‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍

കൊയിലാണ്ടി: ഹൃദയം പെരുമ്പറ കൊട്ടി കൊണ്ടേയിരുന്നു, മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും. ആകാംക്ഷകൾക്കൊടുവിൽ അവതാരകനായ മോഹൻ ലാൽ കൈ പിടിച്ചുയർത്തി കൊയിലാണ്ടിയുടെ സ്വന്തം ദിൽഷാ പ്രസന്നന്റെ. ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറു ദിനങ്ങൾ ജീവിച്ച്‌, പൊരുതിയാണ് ദിൽഷ വിജയ കൊടി പാറിച്ചത്. മലയാളം ബിഗ് ബോസ് സീസണിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ. ബി​ഗ്

ബിഗ് ബോസില്‍ കൊയിലാണ്ടിയുടെ അഭിമാനമായി ദില്‍ഷ; കപ്പടിച്ചേക്കും, കാത്തിരിപ്പില്‍ നാടും നാട്ടാരും

ബിഗ് ബോസ് ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ഫൈനല്‍ സിക്‌സില്‍ ഇത്തവണ ഒരു കൊയിലാണ്ടിക്കാരി ഇടംനേടിയതിന്റെ ആവേശത്തിലാണ് നാടും നാട്ടുകാരും. വിവാദങ്ങളും തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഭാഗമായ ഒരു ഷോ. അതിനിടയില്‍പ്പെടുമ്പോള്‍ പലപ്പോഴും മാന്യതകളുടെ അതിര്‍വരമ്പ് കടക്കാം, പൊട്ടിത്തെറിച്ചുള്ള പെരുമാറ്റങ്ങളുണ്ടാവാം, എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ മികച്ച മത്സരം കാഴ്ചവെക്കാമെന്ന് പ്രേക്ഷകര്‍ക്ക് കാട്ടിത്തന്നിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍ എന്ന കൊയിലാണ്ടിക്കാരി. മാന്യമായ