ഭാഗവത സപ്താഹ യജ്ഞത്തിനൊരുങ്ങി കൊയിലാണ്ടി പുതിയ കാവിൽ ക്ഷേത്രം; ഒപ്പം ക്ഷേത്രക്കുള സമർപ്പണവും


കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നവംബർ 17 മുതൽ 24 വരെ നടക്കും. നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം സപ്താനയത്നത്തിന്റെ ആദ്യ ദിനം വൈകീട്ട് നടക്കും.

ഭാഗവത സപ്താഹയത്നത്തിന് മുന്നോടിയായി16ന് രാവിലെ കലവറ നിറയ്ക്കലുണ്ടാവും . നവംബർ 17 ന് വൈകിട്ട് അഞ്ച് മണിക്ക് യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരി ക്ഷേത്രക്കുളം സമർപ്പിക്കും. തന്ത്രി കുബേരൻ നമ്പൂതിരിപ്പാട് ഭാഗവത സപ്താഹ യജ്ഞത്തിന് ദീപം തെളിയിക്കും. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട മഹത് വ്യക്തികളെ ആദരിക്കും. രാത്രി എട്ടിന് വൈക്കം ശിവ ഹരി ഭജൻസിന്റെ ഭജനയും ഉണ്ടാവും. രുഗ്മണി സ്വയംവര ഘോഷയാത്ര കുറുവങ്ങാട് ശിവക്ഷേത്ര സന്നിധിയിൽ നിന്ന് 22 ന് ആരംഭിക്കും. 23 വൈകിട്ട് എഴ് മണിക്ക് സർവ്വേശ്വര പൂജയും നടത്തും.

60 ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ നവീകരണ കമ്മറ്റിക്ക് ചെയർമാന കേളോത്ത് രാമചന്ദ്രൻ, കൺവീനർ എൻ.കെ.മനോജ്, ഖജാൻജിമാരായ സുമേഷ് പുതിയകാവിൽ, സവീഷ് സവേരം എന്നിവരാണ് നേതൃത്വം നൽകിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.പി.ബിജു, സെക്രട്ടറി പി. ടി. ബാലകൃഷ്ണൻ, ചെയർമാൻ രമ്യ മനോജ് കൺവീനർ ഉണ്ണി ഇളയിലാട്ട് ഖജാൻജിയായ ബാലകൃഷ്ണൻ മാണിക്യ എന്നിവരുൾപ്പെടുന്ന സപ്താഹ കമ്മിറ്റിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.