പോഷകസമൃദ്ധമാകാന്‍ കീഴരിയൂരും; സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഴക്കന്നുകളും വിത്തുകളും വിതരണം ചെയ്തു


കൊയിലാണ്ടി: പോഷകസമൃദ്ധി പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ടിഷ്യു കള്‍ച്ചര്‍ വാഴക്കന്നുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗനവാടികളിലും തിരഞ്ഞെടുത്ത കോളനികളിലുമാണ് ഇവ വിതരണം ചെയ്തത്.

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷക സമൃദ്ധി മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ വ്യാപനം, ഉല്‍പാദനം, വിപണനം, മൂല്യ വര്‍ദ്ധനവ് എന്നീ മേഖലകള്‍ സംയോജിപ്പിച്ച് കര്‍ഷകരുടെ വരുമാന വര്‍ദ്ധിപ്പിക്കുന്നതിനും മിഷന്‍ ലക്ഷ്യമിടുന്നു.

വിതരണം നടത്തുന്നതിന്റെ ഉല്‍ഘാടനം കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ടീച്ചര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ആഫീസര്‍ ഷാജി.പി നന്ദിയും പറഞ്ഞു.

വാര്‍ഡു മെമ്പര്‍ സുരേഷ് മാസ്റ്റര്‍, വികസന സമിതി മെമ്പര്‍മാരായ ഇ.ടി.ബാലന്‍, ടി.കെ. വിജയന്‍, രാധകൃഷ്ണന്‍ കൊന്നാരി, ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.വിജയന്‍, എം.കുട്ട്യാലി, നാരായണന്‍ നായര്‍, വിധു, നിഷ എന്നിവര്‍ സംസാരിച്ചു.

Summary: Banana plants and seeds were distributed to schools and Anganwadi in Keezhariyur under the auspices of the Department of Agriculture