ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ലഹരിസംഘത്തിന്റെ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍


ബാലുശ്ശേരി: ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ലഹരിസംഘത്തിന്റെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഉണ്ണികുളം പുത്തൂര്‍ കുറിങ്ങാലിമ്മല്‍ റബിന്‍ ബേബി, അവിടനല്ലൂര്‍ പൊന്നാറമ്പത്ത് ബബിനേഷ്, വട്ടോളി തെക്കെ ഇല്ലത്ത് നിഥിന്‍ എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകുന്നേരം ബസ് സ്റ്റാന്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നതായിരുന്നു. തുടര്‍ന്ന് സന്ധ്യയോടെ മൂന്നുപേരെയുംജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഇവര്‍ മതില്‍ ചാടിക്കടന്ന് പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പൊലീസുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.

പ്രതികളെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.