അയനിക്കാടിന്റെ എഴുത്തുകാരിക്ക് സ്‌നേഹാദരവുമായി അയ്യപ്പന്‍കാവ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍


പയ്യോളി: അയനിക്കാടിന്റെ എഴുത്തുകാരിക്ക് അനുമോദനവുമായി അയ്യപ്പന്‍കാവ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. അയനിക്കാട് സഈദ നടമ്മേലിനാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാടും ഒന്നിച്ച് ആദരിക്കുന്നത്. ‘ലണ്ടന്‍ ടു കപ്പഡോക്യ: ഒരു ഭൂഖണ്ഡാന്തര യാത്ര’ എന്ന പുസ്തകമാണ് സഈദ എഴുതിയിരിക്കുന്നത്.

ഇന്ന് വൈകീട്ട് 3 മണിക്ക് അയനിക്കാട് പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യാതിഥിയായി പരിപാടിയില്‍ ഇബ്രാഹിം തിക്കോടി പങ്കെടുക്കും. പരിപാടിയുടെ പ്രസിഡണ്ടായി കെ.സി രാജീവന്‍, സെക്രട്ടറി ചുമതലയില്‍ കെ.പി ഗിരീഷ് കുമാര്‍ ഖജാന്‍ജി ലത്തീഫ് അരിങ്ങേരി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.