പെരുവണ്ണാമൂഴിയില്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ ഇലട്രിക്ക് പോസ്റ്റിലിടിച്ചു; പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


പേരാമ്പ്ര: പെരുവണ്ണാമൂഴി എസ്റ്റേറ്റ് മുക്കിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്തു നിന്നും പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. ഇന്നു രാവിലെ ഒമ്പതരയോടെയാണു സംഭവം.

പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ആദ്യം പെരുവണ്ണാമൂഴി ആശുപത്രിയിലും പിന്നീട് പേരാമ്പ്ര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം. അതേ സമയം ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി.

ഇടിയുടെ ആഘാതത്തില്‍ ഇലട്രിക്ക് പോസ്‌റ്റൊടിഞ്ഞ് റോഡില്‍ പതിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. ഇദ്ദേഹത്ത് ആശുപത്രിയിലേക്ക് മാറ്റി.