Saranya KV

Total 566 Posts

തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് സമീപം ലോറി കുടുങ്ങി; ഗതാഗത തടസ്സം

കൊയിലാണ്ടി: തിരുവങ്ങൂരില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സം നേരിടുന്നു. നരസിംഹ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് സമീപത്തായി ഇന്ന് പുലര്‍ച്ചയോടെയാണ്‌ ലോറി കുടുങ്ങിയത്. ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോള്‍ ലോറിയുടെ ആക്‌സിലേറ്റര്‍ പൊട്ടുകയായിരുന്നു. ഗതാഗത തടസ്സം നേരിട്ടത്തോടെ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുതിയ റോഡിലൂടെയാണ് കടത്തിവിടുന്നത്.  

കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കണ്ണൂര്‍ റോഡില്‍ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ക്രിസ്ത്യന്‍ കോളേജ് ജംക്ഷനില്‍ പുലര്‍ച്ചെ 4.50ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ പാലക്കാട് മണ്ണാര്‍കാട് സ്വദേശികളാണ് മരിച്ചവര്‍.

മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റു മരിച്ചു

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റു മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍-ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പ് കടിച്ച പാട് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

മണൽ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; കൊയിലാണ്ടിയില്‍ ടിപ്പർ ലോറി പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌, പിടികൂടിയത് 3000 ലിറ്റർ ഡീസൽ

കൊയിലാണ്ടി: മണൽ എന്ന വ്യാജേനെ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ കൊയിലാണ്ടിയില്‍ നിന്നും ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. മാഹിയിൽ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പർ ടിപ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 3000 ലിറ്റർ ഡീസസലാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ

ഇന്ന് ദേശീയ വിരവിമുക്തി ദിനം; വിരബാധയുടെ ലക്ഷണങ്ങളും പ്രതിരോധവും വിശദമായി അറിയാം

കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ് വിരബാധ. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നുണ്ട്‌. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സ് വരെയുള്ള 64 %

മണൽ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; കൊയിലാണ്ടിയില്‍ ടിപ്പർ ലോറി പിടികൂടി ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ്‌

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം പിടികൂടി. ഇന്നലെയായിരുന്നു സംഭവം. ലോറിയിൽ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഡീസൽ. മണൽ എന്ന വ്യാജേനെയായിരുന്നു കടത്തല്‍. തുടര്‍ന്ന് മൂന്നരലക്ഷം രൂപ പിഴ ഈടാക്കിയതായി ജി.എസ്.ടി വിഭാഗം അറിയിച്ചു.  

സംസ്ഥാന സ്‌പോര്‍ട്‌സ്‌ അക്കാദമിയുടെ ജില്ലാ സെലക്ഷൻ ട്രയൽസ് 13ന്, വിശദ വിവരങ്ങള്‍ അറിയാം

കോഴിക്കോട്‌: ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാംവർഷ ക്ലാസുകളിലേക്കുള്ള സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ ജില്ലാ സെലക്ഷൻ ഫെബ്രുവരി 13ന്. രാവിലെ എട്ടുമണിക്ക് ഈസ്റ്റ് ഹിൽ ഗവൺമെന്റ് ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ്. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയുടെ സെലക്ഷനാണ് നടക്കുക. പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവരിൽ

ഉത്സവപറമ്പുകളെ ഹരം പിടിപ്പിക്കാന്‍ മുചുകുന്നിലെ പെണ്‍പട; 18 വനിതകളുമായി ശിങ്കാരി മേളം ടീം

കൊയിലാണ്ടി: ഉത്സവപറമ്പുകളെ ഹരം പിടിപ്പിക്കുന്ന ശിങ്കാരിമേളത്തിന് ഇനി മുചുകുന്നില്‍ നിന്നും വനിതകളെത്തും. മൂടാടി ഗ്രാമപഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിലൂടെയാണ്‌ പതിനെട്ട് വനിതകളടങ്ങുന്ന ശിങ്കാരി മേള യൂണിറ്റ് ആരംഭിച്ചത്. 2017ല്‍ ‘മുചുകുന്ന് വനിതാ ശിങ്കാരി മേളം’ എന്ന പേരില്‍ പ്രദേശത്തെ കുറച്ച് വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച ഗ്രൂപ്പാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നത്. കേരളത്തിനകത്ത് ഇതിനോടകം തന്നെ

വ്യാജ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ സജീവം; 2000ത്തിന് മുകളില്‍ വ്യാജമ്മാരെ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍

ഉപഭോക്താക്കള്‍ സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 2022 സെപ്റ്റംബര്‍-2023 ഓഗസ്റ്റ് കാലഘട്ടത്തിനിടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാന്‍ റിസര്‍വ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോഡികളുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചുവരികയാണ്. 2021 ഏപ്രില്‍ മുതല്‍ 2022

കൈതച്ചാമുണ്ഡിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്‌; കണ്ണൂരില്‍ തെയ്യത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

കണ്ണൂര്‍: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. കൈതചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടി വീണ് പരിക്കേറ്റതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പെരിങ്ങനം ഉദയംകുന്ന് മടപ്പുരയില്‍ ബുധനാഴ്ചയാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് വരുന്നതിനിടെ കൈതചാമുണ്ഡി തെയ്യം ആളുകളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. തെയ്യം പിന്നാലെ ഓടിയപ്പോള്‍ പേടിച്ചോടിയ ഒരു കുട്ടി വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ