തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് സമീപം ലോറി കുടുങ്ങി; ഗതാഗത തടസ്സം


കൊയിലാണ്ടി: തിരുവങ്ങൂരില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സം നേരിടുന്നു. നരസിംഹ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് സമീപത്തായി ഇന്ന് പുലര്‍ച്ചയോടെയാണ്‌ ലോറി കുടുങ്ങിയത്.

ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോള്‍ ലോറിയുടെ ആക്‌സിലേറ്റര്‍ പൊട്ടുകയായിരുന്നു. ഗതാഗത തടസ്സം നേരിട്ടത്തോടെ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുതിയ റോഡിലൂടെയാണ് കടത്തിവിടുന്നത്.