കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് കണ്ണൂര്‍ റോഡില്‍ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

ക്രിസ്ത്യന്‍ കോളേജ് ജംക്ഷനില്‍ പുലര്‍ച്ചെ 4.50ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ പാലക്കാട് മണ്ണാര്‍കാട് സ്വദേശികളാണ് മരിച്ചവര്‍.