മണൽ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; കൊയിലാണ്ടിയില്‍ ടിപ്പർ ലോറി പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌, പിടികൂടിയത് 3000 ലിറ്റർ ഡീസൽ


കൊയിലാണ്ടി: മണൽ എന്ന വ്യാജേനെ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ കൊയിലാണ്ടിയില്‍ നിന്നും ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. മാഹിയിൽ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പർ ടിപ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 3000 ലിറ്റർ ഡീസസലാണ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് കമ്മീഷണർ വി.പി.രമേശൻ്റ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ഡീസൽ പിടികൂടിയത്. വടകര തിരുവള്ളൂർ സ്വദേശികളാണ് ഡിസല്‍ കടത്തലിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ടിപ്പർ ലോറിയിൽ പ്ലാറ്റ്ഫോമിൽ പ്രത്യേക തരത്തിൽ ടാങ്ക് ഉണ്ടാക്കി അതിനു മുകളിൽ മെറ്റൽ നിരത്തിയ ശേഷമാണ് ഡീസൽ കടത്താന്‍ ശ്രമിച്ചത്‌. ഡീസൽ വിതരണം ചെയ്യാനായി പ്രത്യേക തരം മീറ്ററും വാഹനത്തിൽ ഘടിപ്പിച്ചിരുന്നു.

303760 രൂപ എസ്.ഡി. ടാക്സ്, എ.എസ്.ടി, സെസ് അടക്കം 303760 രൂപ പിഴ ഈടാക്കിയശേഷം ലോറി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന് കൈമാറി. എൻഫോഴ്സ്മെൻറ് ഓഫീസർ ജി.വി.പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ഇ.കെ.ശിവദാസൻ, അസി. എൻഫോഴ്സ്മെൻറ് ഓഫീസർ കെ.പി.രാജേഷ്, ഡ്രൈവർ ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.