പതിനഞ്ചുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചു; ഇരുപത്തിമൂന്നുകാരനെ കൊയിലാണ്ടി കോടതി റിമാന്‍ഡ് ചെയ്തു


വടകര: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടവത്തൂര്‍ കല്ലന്‍ തൊടി കുറുമ്പേരി അശ്വന്ത് (23) ആണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എടച്ചേരി എസ്.ഐ സുധീര്‍ കല്ലനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.