Saranya KV
വയനാടിനെ വലച്ച് വന്യജീവി ശല്യം; രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകും വഴി കടുവക്ക് മുന്നില്‍പെട്ട യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി
പുൽപ്പള്ളി: വയനാട്ടില്‍ വന്യജീവി ശല്യം തുടര്‍ക്കഥയാവുന്നു. രാത്രി വീട്ടിലേക്കു ബൈക്കിൽ പോവുകയായിരുന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രി പുൽപ്പള്ളി 56 ല്‍ വച്ച് അനീഷാണ് കണ്‍മുന്നില്‍ കണ്ട കടുവയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കടുവയെ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളമായി വയനാടിന്റെ പല
സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധം; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘ഭിക്ഷ തെണ്ടൽ സമരം’
കൊയിലാണ്ടി: സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷ തെണ്ടൽ സമരം സംഘടിപ്പിച്ചു. കെപിസിസി അംഗം രാമചന്ദ്രൻ മാസ്റ്റർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ദേശീയപാതയോരത്ത് അണിനിരന്ന പ്രവർത്തകർ വിലവർധനവിനെ തുടർന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചു കൊണ്ടാണ് സമരം നടത്തിയത്. മണ്ഡലം പ്രസിഡണ്ട്
ദേശീയപാത വികസനം: ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കിയതായി പരാതി
കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യ സ്മാരകം പൊളിച്ചുനീക്കി. ക്വിറ്റ് ഇന്ത്യ സമര സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 1992ല്‍ ജനകീയ കമ്മിറ്റി ചേമഞ്ചേരിയി സബ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ സ്ഥാപിച്ച സ്മാരക സ്തൂപമാണ് മുന്നറിയിപ്പില്ലാതെ ദേശീയപാത അതോറിറ്റി പൊളിച്ചു നീക്കിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്മാരകം കേടുപാടില്ലാതെ അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന്
പെയിന്റിങ്ങ് ജോലിക്കിടെ കോണിയില്‍ നിന്ന് വീണു; നരിക്കുനി സ്വദേശിയായ യുവാവ് മരിച്ചു
നരിക്കുനി: പെയിന്റിങ്ങ് ജോലിക്കിടെ കോണിയില്‍ നിന്നും വീണ് നരിക്കുനി സ്വദേശിയായ യുവാവ് മരിച്ചു. കൊടോളി പുത്തരി പിലാക്കില്‍ തോണിയോട്ട് ബാസിത് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാലങ്ങാടുള്ള വീടിന്റെ പെയിന്റിങ്ങ് ജോലി ചെയ്യുകയായിരുന്നു ബാസിത്. ഇതിനിടെ കോണിയില്‍ നിന്നും തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കോഴിക്കോടുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍
അനധികൃതമായി റേഷന്‍ കാര്‍ഡ് കൈവശം വച്ചു; കീഴരിയൂരില്‍ എട്ട് കാര്‍ഡുടമകള്‍ക്ക് എതിരെ നടപടി
കൊയിലാണ്ടി: അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റിയ കാര്‍ഡുടമകളുടെ വീടുകളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കീഴരിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 23 വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായ എട്ട് കാര്‍ഡുകള്‍ പിടിച്ചെടുത്ത് പിഴയടക്കുവാന്‍ നോട്ടീസ് നല്‍കി. കൊയിലാണ്ടി താലൂക്കില്‍ നിന്നും കഴിഞ്ഞ മൂന്നു മാസങ്ങിലായി നടത്തിയ പരിശോധനയില്‍
ക്യാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തുക്കള്‍; പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്
തിരുവനന്തപുരം: പഞ്ഞിമിഠായിയുടെ വില്‍പന നിരോധിച്ച് തമിഴ്‌നാട്. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യനാണ് വിലക്കേര്‍പ്പെടുത്തിയ കാര്യം പുറത്തുവിട്ടത്. വസ്ത്രങ്ങള്‍, പേപ്പര്‍, ലെതര്‍ എന്നിവയ്ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തു പഞ്ഞി മിഠായിക്ക് പിങ്ക് നിറം ലഭിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. കാന്‍സറിന്
‘കൃപേഷ്, ശരത് ലാൽ കേസിലെ കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎംനോട് കാലം കണക്ക് ചോദിക്കും’; കൊയിലാണ്ടിയിലെ അനുസ്മരണ സമ്മേളനത്തില്‍ രാജേഷ് കീഴരിയൂര്‍
കൊയിലാണ്ടി: ”കാസർഗോഡ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ, കൃപേഷ് കൊലപാതക കേസിലെ കുറ്റവാളികൾക്ക് വേണ്ടി സർക്കാരിന്റെ കോടിക്കണക്കിനു പണം ഉപയോഗിച്ച് കേസ് വാദിച്ച പിണറായി സർക്കാർ കൊലപാതികൾക്ക് ജയിലിനകത്തും പുറത്തും എല്ലാ സംരക്ഷണവും ചെയ്തു നൽകുകയാണെന്ന്” ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് യൂത്ത് കോൺഗ്രസ്
താരന് ഇതുവരെ പരിഹാരമായില്ലേ! എങ്കിലിതാ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികള്‍
മുടികൊഴിച്ചില്‍, മുഖക്കുരു ചൊറിച്ചില്‍…തുടങ്ങി താരന്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ താരന്‍ കാരണം കഷ്ടപ്പെടുകയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ തലമുടിയെ പരിചരിച്ചാല്‍ താരനെ ഒരുവിധം മറികടക്കാന്‍ സാധിക്കും. അത്തരത്തില്‍ അധിക ചെലവുകളില്ലാതെ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികളിതാ. വേപ്പില ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള വേപ്പില താരന്
മുത്താമ്പി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മുത്താമ്പി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അയാവില്‍ താഴ ശ്രീനാഥിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി അണേല കോലാറമ്പത്ത് കണ്ടി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു. 10മണിയോടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലായത്. ഉടന്‍ തന്നെ ക്ഷേത്ര പരിസരത്ത് പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. എടിഎം കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്
പരിചയസമ്പന്നരെ കളത്തിലിറക്കാന്‍ സി.പി.എം; വടകരയില്‍ കെ.കെ. ശൈലജ, സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തി സിപിഎം. വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കും. 15 മണ്ഡലങ്ങളിൽ ജില്ലാ കമ്മറ്റികൾ ചേര്‍ന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എറണാകുളം, ചാലക്കുടി സീറ്റിൽ ഇതുവരെ ധാരണ ആയിട്ടില്ല. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ