സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധം; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘ഭിക്ഷ തെണ്ടൽ സമരം’


കൊയിലാണ്ടി: സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷ തെണ്ടൽ സമരം സംഘടിപ്പിച്ചു. കെപിസിസി അംഗം രാമചന്ദ്രൻ മാസ്റ്റർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ദേശീയപാതയോരത്ത് അണിനിരന്ന പ്രവർത്തകർ വിലവർധനവിനെ തുടർന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചു കൊണ്ടാണ് സമരം നടത്തിയത്.

മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ അധ്യക്ഷത വഹിച്ചു. മുരളി തോറോത്ത്, വി.ടി സുരേന്ദ്രൻ, എം.എം ശ്രീധരൻ, മനോജ് കാള കണ്ടം, എന്നിവർ പ്രസംഗിച്ചു. ശ്രീജ റാണി, വി.വി പത്മനാഭൻ, അശോകൻ ഇ, മനോജ് പയറ്റ് വളപ്പിൽ, സതീശൻ ചിത്ര, വി.കെ സുധാകരൻ, സിപി മോഹനൻ, കെ.വി റീന, ലാലിഷ തുടങ്ങിയവർ നേതൃത്വം നൽകി.