താരന് ഇതുവരെ പരിഹാരമായില്ലേ! എങ്കിലിതാ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികള്‍


മുടികൊഴിച്ചില്‍, മുഖക്കുരു ചൊറിച്ചില്‍…തുടങ്ങി താരന്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ താരന്‍ കാരണം കഷ്ടപ്പെടുകയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ തലമുടിയെ പരിചരിച്ചാല്‍ താരനെ ഒരുവിധം മറികടക്കാന്‍ സാധിക്കും. അത്തരത്തില്‍ അധിക ചെലവുകളില്ലാതെ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികളിതാ.

വേപ്പില

ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള വേപ്പില താരന് മികച്ച പരിഹാരമാണ്. താരന്‍ മൂലമുള്ള ചൊറിച്ചിലും ചുവന്ന പാടുകള്‍ മാറാനും വേപ്പില സഹായിക്കും.

വെളിച്ചെണ്ണ

ആദ്യം ഷാപൂം തേച്ച് നന്നായി തല കഴുകുക. ശേഷം വെളിച്ചെണ്ണ തലയോട്ടില്‍ തേച്ച് 10മിനുട്ട് മസാജ് ചെയ്യുക. തുടര്‍ന്ന് ഒരു ടവല്‍ ഉപയോഗിച്ച് മുടി കെട്ടിവെക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകികളയുക. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം ചെയ്താല്‍ താരന് ആശ്വാസമാകും.

തെറ്റിപ്പൂവും വെളിച്ചെണ്ണയും

തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ നന്നായി ചതച്ച് എടുക്കുക. ശേഷം അതിന്റെ നീര് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടി 5മിനുട്ട് മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് വേണം കുളിക്കാന്‍.

കീഴാര്‍നെല്ലി

മുടിയുടെ ആരോഗ്യത്തിനും താരനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് കീഴാര്‍നെല്ലി. ദിവസവും കുളിക്കുന്നതിന്‌
മുമ്പ് കീഴാര്‍നെല്ലി ചതച്ചത് തേച്ചു നോക്കൂ. താരന്‍ കുറയുന്നത് കാണാന്‍ സാധിക്കും.

മുട്ട

താരന്‌ മിക്കവരും പരീക്ഷിക്കുന്ന ഒന്നാണ്‌ മുട്ട. ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച്പ്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.