Saranya KV
നന്തി ബസാർ പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു
നന്തി ബസാർ: പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍, അമ്മ: പരേതയായ പെണ്ണൂട്ടി. ഭാര്യ: സൗമിനി. മക്കൾ: ബിജു, ഷിബിന, പരേതനായ ഷിബു. മരുമക്കൾ: ബിനീഷ്, ( പുളിയഞ്ചേരി), അഞ്ജു. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാന്ത (മേപ്പയ്യൂർ), രവീന്ദ്രൻ, സദാനന്ദൻ (മണിയൂർ), രാധിക (തച്ചൻകുന്ന്), സുരേഷ് (നടുവണ്ണൂർ).
നടുവണ്ണൂര്‍ വാകയാട് ചാലില്‍ രാജന്‍ അന്തരിച്ചു
നടുവണ്ണൂര്‍: കോട്ടൂര്‍ വാകയാട് ചാലില്‍ രാജന്‍ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: ഋത്വിക് രാജ്, അക്ഷയ. അച്ഛന്‍: ചന്തുക്കുട്ടി. അമ്മ: മാധവി. സഹോദരങ്ങള്‍: സുധാകരന്‍, സുരേഷ്( ഓട്ടോഡ്രൈവര്‍), ഷൈമ (ഇയ്യാട്).
ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ബ്രേക്ക്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സിടി സ്‌കാന്‍ പ്രവര്‍ത്തനം നിലച്ചതായി പരാതി; നടപടി ആവശ്യപ്പെട്ട് സിഐടിയു
കൊയിലാണ്ടി: ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ബ്രേക്ക് നല്‍കിയതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സിടി സ്‌കാന്‍ പ്രവര്‍ത്തനം നിലച്ചതായി പരാതി. രണ്ടായിരത്തോളം രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയിലെ സിടി സ്‌കാനിന്റെ പ്രവര്‍ത്തനമാണ് ഇന്ന് രാവിലെയോടെ നിര്‍ത്തിവെച്ചത്. ദിനംപ്രതി പത്തോളം സ്‌കാനുകള്‍ ഇവിടെ നിന്നും ചെയ്യാറുണ്ട്. മൂന്ന് ദിവസം തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് നാലാമത്തെ ദിവസം നിര്‍ബന്ധിച ബ്രേക്ക്
വിയ്യൂർ പൂണിച്ചേരി തിരുമാലക്കുട്ടി അന്തരിച്ചു
വിയ്യൂർ: പൂണിച്ചേരി തിരുമാലക്കുട്ടി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ഗോപാലൻ (സിറ്റി ഗ്യാസ്(റിട്ടയേര്‍ഡ്) ), നാരായണൻ (ഓട്ടോ ഡ്രൈവർ), രമേശൻ, പരേതനായ രാജൻ, ദേവകി, ചന്ദ്രിക. മരുമക്കൾ: മുകുന്ദൻ കൊയിലാണ്ടി, വിജയൻ മൂടാടി, ഗീത, സരസ, ലത, ഷീബ. സഞ്ചയനം: ഞായറാഴ്ച.
കരുതലാണ് ആരോഗ്യരക്ഷ; സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പൂക്കാട് ഒപ്പം റസിഡന്‍സ് അസോസിയേഷന്‍
കൊയിലാണ്ടി: പൂക്കാട് ഒപ്പം റസിഡൻറ്സ് അസോസിയേഷനും കാപ്പാട് സിൻകോ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിൻകോ മെഡിക്കൽ സെന്ററിലെ ഡോ:അർജുൻ (ജനറൽ മെഡിസിൻ), ഡോ: രോഷ്നി കുനിയിൽ (ഇ.എൻ.ടി.) മറ്റു പാരമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു. റസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ അധ്യക്ഷത വഹിച്ചു. ഗോപി ഗോകുലം, കുഞ്ഞിരാമൻ മാസ്റ്റർ,
കാരയാട് വടക്കയിൽ അമ്മദ് അന്തരിച്ചു
കാരയാട്: തണ്ടയിൽ താഴെ വടക്കയിൽ അമ്മദ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അസ്മ, കബീർ, സിദ്ധീഖ്, സുൽഫത്ത്, ഫൗസിയ. മരുമക്കൾ: നസീർ നെല്യാടി കടവ്, ബഷീർ കുന്നരം വെള്ളി, റഷീദ് പൂനത്ത്, ബുഷ്‌റ, സുബിന. ഖബറടക്കം: രാത്രി 8.30ന് എലങ്കമൽ ജുമാ മസ്ജിദ്.
‘ചേമഞ്ചേരിയിലെ പൊളിച്ച് നീക്കിയ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം മാറ്റി സ്ഥാപിക്കണം’; പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ
ചേമഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പൊളിച്ചുമാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ”ദേശീയപാത വികസനത്തിന് മുന്നോടിയായി സ്തൂപം മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരും ചരിത്ര സ്മാരക സംരക്ഷണ സമിതിയും എന്‍.എച്ച്.എ.എ അധികൃതരുമായി മുമ്പ് സംസാരിച്ചിരുന്നുവെന്നും, സ്തൂപം മാറ്റി സ്ഥാപിക്കാനടക്കമുള്ള സ്ഥലം പഞ്ചായത്ത് അധികൃതര്‍ കാണിച്ചുകൊടുക്കുകയും
മാവേലി സ്റ്റോറുകളിലെ വില വർദ്ധന; കൊയിലാണ്ടിയില്‍ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: ‘മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയും ധൂർത്തും മാസപ്പടിയും നടത്തി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ. മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില കുത്തനെ കൂട്ടിയെന്നാരോപിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ബിജെപി കൊയിലാണ്ടി മണ്ഡലം
പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു; പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
പേരാമ്പ്ര: പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ അനുപമ ബേക്കറിയിലെ അപ്പക്കൂടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന മുറിയുടെ മുകള്‍ഭാഗത്താണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. മറ്റു കെട്ടിടങ്ങളിലേക്ക്
അവശ്യസാധന വില വർദ്ധനവിൽ പ്രതിഷേധം; കൊയിലാണ്ടി സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച് മുസ്‌ലിം യൂത്ത്‌ലീഗ്
കൊയിലാണ്ടി: അവശ്യസാധന വില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി കൊയിലാണ്ടി സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം മുനിസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ അസീസ് മാസ്റ്റർ ഉഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത്‌ലീഗ് പ്രസിഡണ്ട് ബാസിത്ത് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രവർത്തക സമിതി