Saranya KV

Total 566 Posts

സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും ആഴത്തിൽ ആറ്‌ മുറിവുകൾ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലും കൈയിലും നെഞ്ചിലുമാണ് മുറിവുകളുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. നിലവില്‍

നാട്ടിലെ ഏതുവിഷയത്തിലും സജീവമായി ഇടപെടുന്നയാൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം; പി.വി.സത്യനാഥ് എന്ന നാട്ടുകാരുടെ സത്യേട്ടന് നാടിന്റെ യാത്രാമൊഴി

കൊയിലാണ്ടി: വളരെ സജീവമായി നാട്ടുകാര്‍ക്കുവേണ്ടി ഇടപെടുന്നയാള്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിത്വം ഒറ്റവാക്കില്‍ ഇതായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് പി.വി.സത്യനാഥനെന്ന സത്യേട്ടന്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്ന ആളാണ് സത്യനാഥന്‍. അദ്ദേഹം സെക്രട്ടറിയായിട്ടുള്ള പാടം എന്ന അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുണ്ട്. കോവിഡ് കാലത്ത് ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍

കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു

കല്‍പറ്റ: കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പക്രംന്തളം ചുരത്തില്‍ വാളാന്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു കാര്‍. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. വിവരമറിഞ്ഞ്

മുസ്‌ലിം ലീഗ് കീഴ്പ്പയ്യൂർ വെസ്റ്റ് ശാഖാ സമ്മേളനവും സ്വീകരണവും ഫെബ്രുവരി 27ന്

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് കീഴ്പ്പയ്യൂർ വെസ്റ്റ് ശാഖാ സമ്മേളനവും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികൾക്കുള്ള സ്വീകരണവും ഫെബ്രുവരി 27 ന് ചൊവ്വാഴ്ച നടക്കും. കീഴ്പ്പയ്യൂർ പള്ളിമുക്കിൽ കെ.ടി ഇബ്രാഹിം ഹാജി നഗറിൽ 4 മണിക്ക് ആരംഭിക്കുന്ന പരിപാടി പാർട്ടി ജില്ലാ പ്രസിഡന്റ്‌ എം.എ റസാഖ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. യൂത്ത്

വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം; ഭക്തിസാന്ദ്രമായി പ്ലാവ് കൊത്തല്‍ കര്‍മ്മം

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. വിയ്യൂർ അരോത്ത് കണ്ടി കല്യാണി അമ്മ എന്നവരുടെ വീട്ടുപറമ്പിലാണ് നടന്നത്. മാര്‍ച്ച് 2ന് ആരംഭിക്കുന്ന ഉത്സവം ഏഴിന് അവസാനിക്കും. കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് മാർച്ച് 2ന് കാലത്ത് കിഴക്കെ തയ്യിൽ രഘുനാഥ്, കുറുമയിൽ നടുവത്തൂർ എന്നവരുടെ വീട്ടുപറമ്പിൽ നടക്കും. കൊടിയേറ്റ

നമ്പ്രത്തുകര സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ ഇനി യോഗ ഹാളും

കീഴരിയൂർ: നമ്പ്രത്തുകര സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷന്റെ ധനസഹായത്തോടെ നിർമ്മിച്ച യോഗ ഹാള്‍ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ നിർമ്മല അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ:അനീന പി ത്യാഗരാജ് പദ്ധതി വിശദീരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുനിത

വെങ്ങളം മേയന റോഡ്‌ നാടിന് സമര്‍പ്പിച്ചു

വെങ്ങളം: പുതുതായി നിര്‍മ്മിച്ച വെങ്ങളം മേയന റോഡ്‌ നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്‌. ഗ്രാമ പഞ്ചായത്ത് അംഗം അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം വി

തിക്കോടി ഗ്രാമ പഞ്ചായത്തില്‍ ‘കോഴിയും കൂടും’ പദ്ധതിക്ക്‌ ഗംഭീര തുടക്കം

തിക്കോടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ നടപ്പിലാക്കി വരുന്ന കോഴിയും കൂടും പദ്ധതി തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ 20 ഗുണഭോക്തകൾക്ക് 15000/- രൂപ വീതം നൽകി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിബിത ബൈജു, ബിനു

പൊരിവെയിലില്‍ പണി വേണ്ട; വേനല്‍ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം

കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയത്തില്‍ പുനഃക്രമീകരണം. ഏപ്രിൽ 30 വരെയാണ് ജോലിസമയത്തില്‍ മാറ്റം കൊണ്ടുവരുന്നത്. സൂര്യാഘാതം, ശരീരതാപശോഷണം പോലുള്ള ദേഹാസ്വാസ്ഥ്യ സാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായാണ് ജോലി സമയം നിജപ്പെടുത്തിയിട്ടുള്ളത്. പകൽ സമയം വെയിലത്ത് ജോലി

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട; കേരള നോളജ് ഇക്കോണമി മിഷൻ കൂടെയുണ്ട്

ഒരു ജോലി ഇല്ലാത്തത്തിന്റെ വിഷമത്തിലാണോ നിങ്ങള്‍ ? എങ്കില്‍ പേടിക്കേണ്ട ഉടന്‍ തന്നെ ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നിങ്ങൾക്കും അനുയോജ്യമായ ജോലി കണ്ടെത്താം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കി മുന്നേറുകയാണ് കേരള സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). ജില്ലയിൽ ഒന്നര ലക്ഷം തൊഴിൽ രഹിതരെ കണ്ടെത്തി പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കുകയാണ് മിഷന്റെ ലക്ഷ്യം.