തിക്കോടി ഗ്രാമ പഞ്ചായത്തില്‍ ‘കോഴിയും കൂടും’ പദ്ധതിക്ക്‌ ഗംഭീര തുടക്കം


തിക്കോടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ നടപ്പിലാക്കി വരുന്ന കോഴിയും കൂടും പദ്ധതി തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ 20 ഗുണഭോക്തകൾക്ക് 15000/- രൂപ വീതം നൽകി.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിബിത ബൈജു, ബിനു കാരോളി എന്നിവർ ആശംസകൾ അറിയിച്ചു.

കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പുഷ്പ പി.കെ സ്വാഗതവും സി ഡി എസ് അക്കൗണ്ടന്റ് റോസിന പി എം നന്ദിയും പറഞ്ഞു.