മുസ്‌ലിം ലീഗ് കീഴ്പ്പയ്യൂർ വെസ്റ്റ് ശാഖാ സമ്മേളനവും സ്വീകരണവും ഫെബ്രുവരി 27ന്


മേപ്പയ്യൂർ: മുസ്‌ലിം ലീഗ് കീഴ്പ്പയ്യൂർ വെസ്റ്റ് ശാഖാ സമ്മേളനവും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികൾക്കുള്ള സ്വീകരണവും ഫെബ്രുവരി 27 ന് ചൊവ്വാഴ്ച നടക്കും. കീഴ്പ്പയ്യൂർ പള്ളിമുക്കിൽ കെ.ടി ഇബ്രാഹിം ഹാജി നഗറിൽ 4 മണിക്ക് ആരംഭിക്കുന്ന പരിപാടി പാർട്ടി ജില്ലാ പ്രസിഡന്റ്‌ എം.എ റസാഖ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ.ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് പ്രമുഖ ഗായകൻ ആദിൽ അത്തു നേതൃത്വം നൽകുന്ന ഇശൽ സന്ധ്യയും അരങ്ങേറും.