koyilandynews.com
ടി.വി കണ്ടും പാട്ടു കേട്ടും നൃത്തം ചെയ്തും ഇനി കുട്ടികള്‍ അറിവുനേടും; മേപ്പയൂര്‍ മൂട്ടപ്പറമ്പ് ക്രാഡില്‍ അംഗന്‍വാടിയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: ക്രാഡില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മൂട്ടപ്പറമ്പ്102 ആം നമ്പര്‍ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നതോടൊപ്പം ഇടയ്ക്ക് ടിവി കാണാം, പാട്ട് കേട്ട് നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും ഒരുക്കുന്നതാണ് ക്രാഡില്‍ പദ്ധതി. അംഗണവാടികളെ നവീകരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍
കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍; അറസ്റ്റിലായത് വന്‍ ലഹരിമാഫിയ സംഘത്തിലെ കണ്ണി
കോഴിക്കോട്: വയനാട് തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന
മേപ്പയ്യൂര്‍ പാവട്ടുകണ്ടിമുക്കുകാര്‍ക്കിനി സമൃദ്ധമായ കുടിവെള്ളം; ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടാനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3450000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടാന ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു.
ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തി, കഴിഞ്ഞ ദിവസം മുതല്‍ കാണാതായി; കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവ് വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥനാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ
വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്; പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗത്തിന്റെ പരിശോധന, 62 രേഖകള്‍ സീല്‍ ചെയ്തു
നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാാദിച്ചെന്ന കേസില്‍ നിലമ്പൂരില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ പരിശോധന. കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ഇപ്പോള്‍ പെരിന്തല്‍മണ്ണ പോലീസ്സ്റ്റേഷനിലെ ഡ്രൈവറായ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്ത് താമസക്കുന്ന സക്കീര്‍ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം
താമരശ്ശരിയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
താമരശ്ശേരി: താമരശ്ശേരിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്. താമരശ്ശേരി കൂത്തായിക്കടുത്ത് മുടൂര്‍ വളവില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. മറ്റൊരു സ്‌കൂട്ടറുമായി ബൈക്ക് ഇടിച്ച ശേഷം തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ടിപ്പറിന് അടിയില്‍പ്പെടുകയായിരുന്നെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ആദ്യ മത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം, ബൂട്ടണിഞ്ഞ് കൂരാച്ചുണ്ടുകാരൻ അര്‍ജുന്‍
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം. ആവേശകരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ ബാലകൃഷ്ണന്‍ ആദ്യ മത്സരത്തിൽതന്നെ കേരളത്തിനായി ബൂട്ടണിഞ്ഞു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കേരളത്തിനായി കാഴ്ചവെച്ചത്. ഇന്‍ജ്വറി ടൈമില്‍ പകരക്കാരനായ ഒ.എം.ആസിഫാണു കേരളത്തിനായി വിജയ ഗോള്‍ നേടിയത്.
ചരിത്രമായ ആ ഫോട്ടോകള്‍ക്ക് പിന്നിലെ ആള്‍ ഇവിടെയുണ്ട്; സഹദ്-സിയ ദമ്പതികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി ചന്തു, വൈറല്‍ ഫോട്ടോ പകര്‍ത്തിയ മേപ്പയ്യൂരുകാരന് പറയാനുള്ളത്
പേരാമ്പ്ര: ഒരു ക്യാമറയും എടുത്തോണ്ട് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്ന ചന്തു എന്ന മേപ്പയ്യൂര്‍ക്കാരനെക്കുറിച്ചാണ് ഇന്ന് പേരാമ്പ്ര ന്യൂസ് ഡോട് കോമിന് പറയാനുള്ളത്. ജന്മം കൊണ്ട് മേപ്പയ്യൂര്‍കാരന്‍ ആണെങ്കിലും നാട്ടിലുള്ള സമയങ്ങളില്‍ എപ്പോഴും പേരാമ്പ്രയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തെ ചിലപ്പോള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കും എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ, സമൂഹത്തില്‍ സംസാര വിഷയമായ,
വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു
മേപ്പയൂര്‍: വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ദീര്‍ഘകാലം പയ്യോളി ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപകനായും, മുകപ്പൂര്‍ എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങത്ത് ജുമഅത്ത് പള്ളി സെക്രട്ടറി, കെ.എന്‍.എം ഇരിങ്ങത്ത് ശാഖ പ്രസിണ്ടന്റ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ആമിന. മക്കള്‍: റംല,
പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ
കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം