റോഡിലൂടെ നടന്നുപോകുകയായിരുന്ന ആള്‍ക്കുമേല്‍ ചാടിവീണ് തെരുവുനായയുടെ ആക്രമണം; നായയുടെ കഴുത്തിന് പിടിച്ച് പ്രതിരോധം – ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


ഉള്ള്യേരി: റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനുനേരെ ചാടിവീണ്  തെരുവുനായ. ഇന്ന് രാവിലെ ഉള്ള്യേരി പാലോറ സ്‌റ്റോപ്പ് നാറാം കുളങ്ങര ഭാഗത്താണ് സംഭവം.

പ്രദേശവാസിയായ പോക്കില്‍ ബാബുവാണ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇയാളുടെ ദേഹത്തേക്ക് ചാടിവീണ തെരുവുനായ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നായയെ റോഡില്‍ അമര്‍ത്തിപ്പിടിച്ച് ബാബു സമീപവാസികളുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ബാബുവിന്റെ പ്രതിരോധ ശ്രമങ്ങള്‍ക്കിടെ തെരുവുനായ ചത്തു.

വീഡിയോ: