വക്കീൽ കോട്ടിനുള്ളിലുമുണ്ടൊരു കലാഹൃദയം; കൊയിലാണ്ടിയിലെ അഭിഭാഷകരുടെ കലാ സാംസ്കാരിക സംഘടനയായ ആലാപ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കലാകാരന്മാരായ വക്കിലന്മാർ ഒത്തു ചേർന്നു, ആലാപ് പിറന്നു. കൊയിലാണ്ടി ബാറിലെ അഭിഭാഷകരുടെ കലാ സാംസ്കാരിക സംഘടനയായ ആലാപ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ചന്ദ്രശേഖരൻ തിക്കോടിയാണ് ഉദഘാടന ചടങ്ങ് നിർവഹിച്ചത്.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് പ്ലീഡർ അഡ്വ. ജിതിൻ, കെ.ടി. ശ്രീനിവാസൻ, കെ.ബി ജയകുമാർ, ലീന, പി.കെ സുഭാഷ്, സനുജ് എന്നിവർ പ്രസംഗിച്ചു.