കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി, വൃത്തിഹീനമായ ഫ്രീസറില്‍ ഭക്ഷണസാധനങ്ങൾ; കോഴിക്കോട്ടെ കുഴിമന്തി കടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന


Advertisement

കോഴിക്കോട്: ന​ഗരത്തിലെ കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചിയും വൃത്തിഹീനമായ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കണ്ടെത്തി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

Advertisement

പരിശോധനയിൽ അല്‍ഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. വൃത്തിഹീനമായ ഫ്രീസറില്‍ കണ്ട ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. ചിക്കന്‍ സൂക്ഷിച്ചിരുന്ന ഫ്രീസര്‍ ഏത് നിമിഷവും അണുബാധ ഉണ്ടാകാവുന്ന വിധത്തില്‍ വൃത്തിഹീനമായിരുന്നു.

Advertisement

ഫ്രീസര്‍, പിടികൂടിയ ഭക്ഷണസാധനങ്ങളുടെ സാമ്പിള്‍ തുടങ്ങിയവ വിശദപരിശോധനയ്ക്ക് അയക്കും. കൗസര്‍ കുഴിമന്തി മുന്‍പും വീഴ്ച വരുത്തിയിരുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement

നടുവണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി, കർശന നടപടിയുമായി ബാലുശ്ശേരി പോലീസ്; ലെെസൻസില്ലാതെ ഓടിച്ച നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു, രക്ഷിതാക്കൾക്കെതിരെ കേസ്

Summary: Artificially colored poultry, unsanitary freezer foods; Inspection of food safety department at Kokimanti shop in Kozhikode