കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും. ബപ്പന്‍കാട് റെയില്‍പാതയ്ക്ക് അടിയിലൂടെ വൈദ്യുത കേബിള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളിലും കോതമംഗലം, മാവിന്‍ചുവട് തുടങ്ങി കണയങ്കോട് മുതല്‍ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.