അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്: എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്- ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യൂസിംഗ് ടാലി), എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം), സര്‍ട്ടിഫൈഡ് കോഴ്സ് ഇന്‍ പൈത്തന്‍, ഹൈസ്‌ക്കൂള്‍ യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് കോഴ്സ് ഇന്‍ വെബ് ഡിസൈനിംഗ് എന്നീ അവധിക്കാല കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തിയ്യതി : ഏപ്രില്‍ 5. ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോണ്‍ 9745208363, 7736680380.