ആദ്യ പുസ്തകത്തിന് തന്നെ പുരസ്കാര നേട്ടം; വ്യാസ കഥാ പുരസ്കാരം നേടി അനിൽ കാഞ്ഞിലശ്ശേരിയുടെ ‘ഹൊസ്സനഹള്ളിയിലെ വേനൽ മഴ’


കൊയിലാണ്ടി: വ്യാസ കഥാ പുരസ്കാരം നേടി എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി. ചെറുകഥാ സമാഹാരമായ ‘ഹൊസ്സനഹള്ളിയിലെ വേനൽ മഴ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാസ കലാ സാഹിത്യ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന പുരസ്കാരമാണ് വ്യാസ കഥാ പുരസ്കാരം.

പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ട 117 ചെറുകഥാ പുസ്തകങ്ങളിൽ നിന്നാണ് അനിൽ കാഞ്ഞിലശ്ശേരിയുടെ പുസ്തകം പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണ് ‘ഹൊസ്സനഹള്ളിയിലെ വേനൽ മഴ’. ഒക്ടോബർ അവസാനം നടക്കുന്ന ചടങ്ങിൽ വച്ചാണ് പുരസ്കാരം സമ്മാനിക്കുക.

വിവിധ ആനുകാലികങ്ങളിൽ ചെറുകഥ എഴുതുന്ന അനിൽ കാഞ്ഞിലശ്ശേരി ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയാണ്. ഭാര്യ: ജയശ്രീ (കോഴിക്കോട് ജി.എസ്.ടി ഓഫീസ്). ഏകമകൾ: ആർദ്ര അനിൽ (അധ്യാപിക, ബെംഗളൂരു).