Tag: Award
ആദ്യ പുസ്തകത്തിന് തന്നെ പുരസ്കാര നേട്ടം; വ്യാസ കഥാ പുരസ്കാരം നേടി അനിൽ കാഞ്ഞിലശ്ശേരിയുടെ ‘ഹൊസ്സനഹള്ളിയിലെ വേനൽ മഴ’
കൊയിലാണ്ടി: വ്യാസ കഥാ പുരസ്കാരം നേടി എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി. ചെറുകഥാ സമാഹാരമായ ‘ഹൊസ്സനഹള്ളിയിലെ വേനൽ മഴ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാസ കലാ സാഹിത്യ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന പുരസ്കാരമാണ് വ്യാസ കഥാ പുരസ്കാരം. പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ട 117 ചെറുകഥാ പുസ്തകങ്ങളിൽ നിന്നാണ് അനിൽ കാഞ്ഞിലശ്ശേരിയുടെ പുസ്തകം പുരസ്കാരത്തിനായി
ഉന്നതവിജയം നേടിയവർക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ച് മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി
മേപ്പയ്യൂർ: പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും വിവിധ തുറകളിൽ കഴിവ് തെളിയിച്ചവർക്കും അവാർഡ് ദാനവും അനുമോദനവുമായി ചാവട്ട് മഹല്ല് കമ്മിറ്റി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കും മദ്രസാ പൊതുപരീക്ഷകളിലെ വിജയികൾക്കും സമൂഹത്തിലെ മറ്റു തുറകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകിയത്. ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും ഖത്തർ ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച
റെഡ്‍ക്രോസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ എ.ടി.അഷറഫ് സ്മാരക അവാർഡ് പി.സ്നേഹപ്രഭയ്ക്ക്
കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്തനിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷറഫിന്റെ സ്മരണയിൽ റെഡ്ക്രോസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി നൽകുന്ന മൂന്നാമത് ജില്ലാ അവാർഡ് ചാത്തമംഗലം പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.സ്നേഹപ്രഭയ്ക്ക്. ദുരന്ത നിവാരണ, ആരോഗ്യ, സാമൂഹിക സേവന രംഗങ്ങളിൽ നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ്. 5001 രൂപയും പ്രശസ്തിപത്രവും
മാതൃകാ പ്രവർത്തനത്തിന് അർഹിച്ച അംഗീകാരം; ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനായ ടി.കെ.രജിത്തിന്
കൊയിലാണ്ടി: ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനും കലാ-സാംസ്കാരിക-സാമൂഹ്യപ്രവർത്തകനും ടി.കെ.രജിത്തിന് സമ്മാനിച്ചു. കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണനാണ് രജിത്തിന് പുരസ്കാരം നൽകിയത്. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ
ഗുരുസ്മരണയിൽ കൊയിലാണ്ടി; നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സമ്മാനിച്ചു
കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുവാണ് പുരസ്കാര സമർപ്പണം നടത്തിയത്. ആർട്ടിസ്റ്റ് മദനൻ രൂപൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും
എ.ടി.അഷ്റഫ് സ്മാരക ജില്ലാതല റെഡ്ക്രോസ് പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷ്റഫിന്റെ സ്മരണയിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള മൂന്നാമത് ജില്ലാതല പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രശസ്തിപത്രവും ശിൽപ്പവും 5001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ റെഡ്ക്രോസ് അംഗമല്ലാത്ത
പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്; ഗുരുവിന്റെ ജന്മദിനത്തിൽ ജേതാവിനെ പ്രഖ്യാപിച്ചത് കാനത്തിൽ ജമീല എം.എൽ.എ
കൊയിലാണ്ടി: കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കഥകളി വേഷം കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്. ഗുരുവിൻ്റെ ജന്മദിനത്തിൽ കഥകളി വിദ്യാലയത്തിൽ നടന്ന പിറന്നാളാഘോഷ ചടങ്ങിൽ വച്ച് കാനത്തിൽ ജമീല എം.എൽ.എയാണ് പുരസ്കാര ജേതാവിൻ്റെ പേര് പ്രഖ്യാപിച്ചത്. ആഗസ്റ്റ് ആദ്യവാരം കൊയിലാണ്ടിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക. ക്യാഷ് അവാർഡിന് പുറമെ ആർട്ടിസ്റ്റ് മദനൻ
മാതൃകപരമായ സേവന പ്രവര്‍ത്തനങ്ങള്‍; മികച്ച എന്‍എസ്എസ് യൂനിറ്റിനുള്ള ജില്ലാ അവാര്‍ഡ് ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്
കൊയിലാണ്ടി: കേരള ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റിനുള്ള ജില്ലാ അവാര്‍ഡ് ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. മാതൃകപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലില്‍ അവാര്‍ഡ് നല്‍കി. പ്രിന്‍സിപ്പാള്‍ ശ്യാമള, പ്രോഗ്രാം ഓഫീസര്‍ ദീപ, വൊളന്റിയര്‍മാരായ അഭിഷേക് കൃഷ്ണ, റിഷിന്‍
‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്
പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച
നിർമ്മാല്യം കലാ സാഹിത്യ അക്കാദമിയുടെ കാളിദാസ ദേശീയ കവിതാ പുരസ്കാരം കൊയിലാണ്ടി സ്വദേശിനി രൗജിഷയ്ക്ക്
കൊയിലാണ്ടി: ഈ വർഷത്തെ നിർമ്മാല്യം കലാ സാഹിത്യ അക്കാദമിയുടെ കാളിദാസ ദേശീയ കവിതാ പുരസ്കാരം കൊയിലാണ്ടി സ്വദേശിനിക്ക്. കൊല്ലം ആമിന മൻസിൽ രൗജിഷ തൻസീലിനാണ് പുരസ്കാരം ലഭിച്ചത്. ഇന്റർനാഷണൽ മൈൻഡ് ട്രെയിനർ, ലൈഫ് കോച്ച് എന്നീ നിലകളിൽ പ്രശസ്തയായ രൗജിഷ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ്. ഒമാനിലെ സലാലയിലെ ഹാരിസ് മശ്ഹൂർ, റൗള ദമ്പതികളുടെ മകളാണ്. എറണാകുളം സ്വദേശി