നിർമ്മാല്യം കലാ സാഹിത്യ അക്കാദമിയുടെ കാളിദാസ ദേശീയ കവിതാ പുരസ്കാരം കൊയിലാണ്ടി സ്വദേശിനി രൗജിഷയ്ക്ക്


കൊയിലാണ്ടി: ഈ വർഷത്തെ നിർമ്മാല്യം കലാ സാഹിത്യ അക്കാദമിയുടെ കാളിദാസ ദേശീയ കവിതാ പുരസ്കാരം കൊയിലാണ്ടി സ്വദേശിനിക്ക്. കൊല്ലം ആമിന മൻസിൽ രൗജിഷ തൻസീലിനാണ് പുരസ്കാരം ലഭിച്ചത്. ഇന്റർനാഷണൽ മൈൻഡ് ട്രെയിനർ, ലൈഫ് കോച്ച് എന്നീ നിലകളിൽ പ്രശസ്തയായ രൗജിഷ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ്. ഒമാനിലെ സലാലയിലെ ഹാരിസ് മശ്ഹൂർ, റൗള ദമ്പതികളുടെ മകളാണ്. എറണാകുളം സ്വദേശി തൻസീൽ ആണ് ഭർത്താവ്. നിരവധി കവിതകളും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.