അഖിലേന്ത്യാ സഹകരണ വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രസംഗ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു, വിശദാംശങ്ങള്‍


Advertisement

കൊയിലാണ്ടി: 70-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രത്യേക പ്രസംഗ-പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കൊയിലാണ്ടി താലൂക്കിലെ ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരങ്ങള്‍ നടത്തുന്നത്.

Advertisement

സര്‍ക്കിള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാ തലത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹതയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍/ കോളേജ് അധികൃതരുടെ സാക്ഷ്യപത്രവുമായി 2023 ഒക്ടോബര്‍ 16-ാം തിയ്യതി രാവിലെ 10 മണിക്ക് കൊയിലാണ്ടി സഹകരണ ബേങ്ക് ആഡിറ്റോറിയത്തില്‍ എത്തേണ്ടതാണ്.

Advertisement

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകമായാണ് പ്രസംഗം പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 8, 9, 10 ക്ലാസ്സ് വരെയുളളവര്‍ സ്‌കൂള്‍ വിഭാഗത്തിലും പ്ലസ് വണ്‍, പ്ലസ്ടു, സഹകരണ പാരലല്‍ കോളേജ്, മറ്റ് റഗുലര്‍ ബിരുദം, ബിരുദാനന്തരബിരുദം ഉള്‍പ്പെടെ ബാക്കിയുള്ള വിഭാഗക്കാര്‍ കോളേജ് തലത്തിലുമാണ് മത്സരിക്കുക.

Advertisement

മറ്റു പാരലല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.