സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ വടകരയില്‍ തള്ളിയത് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പത്രിക
കോഴിക്കോട്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ വടകരയില്‍ സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളി. വടകരയില്‍ സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ഥി കെ.കെ.ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി സത്യപ്രകാശ് പി എന്നിവരുടേതും ബി.എസ്.പി സ്ഥാനാര്‍ഥി പവിത്രന്‍ ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.
വടകര മണ്ഡലത്തിലെ വരണാധികാരി എ.ഡി. എം.കെ.അജീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതു നിരീക്ഷകന്‍ ഡോ സുമീത്.കെ ജാറങ്കല്‍ സംബന്ധിച്ചു.കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി), ഷാഫി, ഷാഫി ടി.പി, മുരളീധരന്‍, അബ്ദുള്‍ റഹീം, കുഞ്ഞിക്കണ്ണന്‍, ശൈലജ കെ, ശൈലജ കെ.കെ, ശൈലജ.പി (എല്ലാവരും സ്വതന്ത്രര്‍) എന്നിവരാണ് വടകരയിലെ നിലവിലെ സ്ഥാനാര്‍ത്ഥികള്‍.
കോഴിക്കോട് സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ഥി എ.പ്രദീപ്കുമാര്‍, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകളും തള്ളി. ഇതോടെ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ 13 ഉം വടകരയില്‍ 11 ഉം സ്ഥാനാര്‍ഥികളാണ് നിലവിലുള്ളത്.
കോഴിക്കോട് മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷക ഇഫാത്ത് അറ
സന്നിഹിതയായിരുന്നു.