ഉരുളിക്കളളന്‍ പിടിയില്‍; തിക്കോടി തൃക്കോട്ടൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ചത് നാല് മാസങ്ങല്‍ക്ക് മുന്‍പ്


കൊയിലാണ്ടി: തിക്കോടി തൃക്കോട്ടൂര്‍ ക്ഷേത്രത്തിലം ഉരുളി മോഷടിച്ച പ്രതി പിടിയില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ തിമിരി കൊപ്പരപ്പുരയില്‍ സിദ്ധിഖ്(45) ആണ് പിടിയിലായത്.

നാലുമാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ജൂലായ് 30 തിയ്യതി ഇയാള്‍ തൃക്കോട്ടൂര്‍ ഗണപതി ക്ഷേത്രത്തിലെ രണ്ട് ഉരുളികളാണ് മോഷ്ടിച്ചത്. ക്ഷേത്രം കമ്മിറ്റിയുടെ പരാതിയില്‍ സിസി.ടി.വി ദൃശ്യങ്ങളുടെയും വിരലടയാളത്തിന്റെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാളെ ഉരുളി മോഷണക്കേസില്‍ പയ്യോളി സി.ഐ. സുഭാഷ്, എ.എസ്.ഐ സുരേഷ്, പ്രകാശ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ വച്ച് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. മോഷണക്കേസിലെ ഒന്നാം പ്രതിയായ കണ്ണൂര്‍ സ്വദേശി റിയാസിനെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.