ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചേലിയ സ്വദേശിക്ക് പരിക്ക്


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ചേലിയ സ്വദേശിയായ റസലിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍ നിന്ന് മാറ്റി.