ദുരന്ത സാഹചര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ സജ്ജരാക്കുന്നത് അന്‍പതോളം പേരെ; നഗരസഭയുടെ പരിശീലന പരിപാടി അണേലയില്‍
കൊയിലാണ്ടി: നഗരസഭയുടെ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്കുള്ള പരിശീലനം അണേല കണ്ടല്‍ മ്യൂസിയത്തില്‍ വെച്ചു നടന്നു. മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ ബോര്‍ഡ് അംഗം എ.സുധാകരന്‍ അധ്യക്ഷനായിരുന്നു.
ഫയര്‍ ആന്റ് റസ്‌ക്യൂ കോഴിക്കോട് സ്‌റ്റേഷന്‍ ഓഫീസര്‍ ശരത്ത്.പി.കെ, സിവില്‍ ഡിഫന്‍സ് ടീം മെമ്പര്‍ ബി.ജു കെ.എം, മൈത്ര ഹോസ്പിറ്റല്‍ ഫസ്റ്റ് എയ്ഡ് ടീമുള്‍പ്പെട്ട താഹ മുഹമ്മദ്, ഉണ്ണിമായ എന്നിവര്‍ ക്ലാസെടുത്തു.
നഗരശഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് എ.പി, റിഷാദ്.കെ, ജമീഷ് എന്നിവര്‍ പരിശീലന പരിപാടി കോഡിനേറ്റ് ചെയ്തു. അന്‍പതോളം വരുന്ന സേനാംഗങ്ങള്‍ക്ക് പരിശീലനവും ദുരന്ത നിവാസരണ ഉപകരണങ്ങളുടെ വിതരണവും നടന്നു.