യാത്രയിലുടനീളം ആശങ്കകൾ, നാട്ടിലെത്താനുള്ള ശ്രമത്തിലാണ്; ഉക്രൈനിലെ ഇവാനോയില്‍ പഠിക്കുന്ന പന്തലായനി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി അഭിമന്യു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: ഉക്രൈനിലെ യുദ്ധഭീതിയിൽ നിന്ന് രക്ഷപെട്ടോടാൻ ശ്രമിക്കുമ്പോഴും ആശങ്കയുടെ നീർച്ചുഴിയിൽപെട്ട് ഇന്ത്യൻ വിദ്യാർത്ഥികൾ. ഇവാനോ ഫ്രാന്‍ക് വിസ്റ്റ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് നാട്ടിലെത്താന്‍ ശ്രമം നടത്തുന്നത്.

റോമാനിയയിലേ അതിർത്തി കടന്നുവെന്നും ഇപ്പോൾ സുരക്ഷിതരാണെന്നും ഫ്രാന്‍ക് വിസ്റ്റിലെ വിദ്യാർത്ഥിയായ കൊയിലാണ്ടി സ്വദേശി അഭിമന്യു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എന്നാൽ യാത്രയിലൂടെ നീളം ആശങ്കകളായിരുന്നുവെന്നും അദ്ദേഹം പങ്കുവവെച്ചു. 60 പേർ അടങ്ങിയ സംഘത്തിലാണ് അഭിമന്യു ഉള്ളത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സാധിച്ചുവോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

അഭിമന്യുമായി ഇന്നലെ സംസാരിച്ചവസാനച്ചപ്പോൾ റോമാനിയയിലേക്കുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ ഹംഗറി അതിര്‍ത്തിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നെതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ നടന്ന ചില സംഭവങ്ങൾ മൂലം റൊമാനിയ അതിർത്തിയിലേക്ക് പോവുകയായിരുന്നു.

യുദ്ധം ആസന്നമായ ഘട്ടത്തില്‍ രണ്ടുദിവസം മുന്നേ ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയപ്പോള്‍ ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. പോളണ്ടുവഴി ഇന്ത്യയിലേക്ക് വരാനായിരുന്നു ശ്രമം. എന്നാല്‍ അത് നടന്നില്ല.

ഇവര്‍ താമസിക്കുന്നതിന് ഏതാണ്ട് പത്തുകിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലാണ് മൂന്ന്ദി വസം മുമ്പ് ഷെല്ലുകള്‍ വീണത്. അധികം അകലെയല്ലാത്ത ലവീവ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും പേടിപ്പെടുത്തുന്ന സാഹചര്യമാണ്.

പന്തലായനി സ്വദേശിയായ വിജയന്റെയും അജിതയുടെയും മകനാണ് അഭിമന്യു.