സ്‌ഫോടനങ്ങളുടെയും വെടിക്കോപ്പുകളുടെയും നടുക്കുന്ന ശബ്ദങ്ങള്‍ക്ക് വിട; ഉക്രൈനില്‍ നിന്ന് സുരക്ഷിതമായി തിരിച്ചെത്തി ചേമഞ്ചേരി സ്വദേശി കിഷന്‍ എസ് ബാലറാം


കൊയിലാണ്ടി: ഉക്രൈനില്‍ നിന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തി ചേമഞ്ചേരി വെങ്ങളം സ്വദേശി കിഷന്‍ എസ് ബാലറാം.
യുക്രൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിന്റെ രണ്ടാമത്തെ സംഘത്തിലാണ് കിഷന്‍ നാട്ടിലെത്തിയത്. യുക്രൈനിലെ ചെര്‍നിവിച്ചിയിലെ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കിഷന്‍.

റൊമാനിയയില്‍ നിന്ന് ഫൈ്‌ലറ്റ് മാര്‍ഗം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. അവിടെ നിന്ന് ബാംഗ്ലൂര്‍ വഴി കൊച്ചിയിലെത്തുകയായിരുന്നു. കിഷന്‍ ഉള്‍പ്പെടെ ഒമ്പതോളം മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊച്ചിയില്‍ നിന്ന് റോഡുമാര്‍ഗമെത്തിയ കിഷനെ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോടെത്തി സ്വീകരിച്ച് വീട്ടിലെത്തിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.