Tag: #Ukrain

Total 6 Posts

അതിർത്തി കടക്കാനായി തണുത്ത് വിറച്ച് നിന്നത് മൂന്ന് ദിവസം; ഗേറ്റ് കടക്കാൻ ശ്രമിക്കുമ്പോൾ നേരിട്ടത് ആക്രമണം; ഉക്രൈനിൽ നിന്ന് നാട്ടിലേക്ക് ജീവ രക്ഷയ്ക്കായി പായുമ്പോൾ നേരിട്ട ഭീകരതകൾ വിവരിച്ച് മേപ്പയ്യൂർ സ്വദേശിനി ആതിര

മേപ്പയ്യൂര്‍: രാപ്പകലില്ലാതെ ജീവനായുള്ള പരക്കം പാച്ചിലായിരുന്നു, ഇത് അതീജീവനത്തിന്റെ കഥയാണ്. ഉക്രൈനില്‍ കാത് പൊട്ടുന്ന ബോംബ് സ്‌ഫോടനങ്ങളുടെയും ഹൃദയം തകരുന്ന കാഴ്ചകളുടെയും മധ്യത്തില്‍ നിന്ന് നാട്ടിലേക്കെത്താനായി പരക്കം പായുന്ന, ആഹാരവും വെള്ളവും തീര്‍ന്നു പോകുമ്പോഴും വിശ്വാസം കൈവിടാത്ത അനേകരുടെ കഥ. ഉക്രൈനില്‍ നിന്ന് രക്ഷപെട്ടു നാട്ടിലെത്തിയതിന്റെ കഥ മേപ്പയൂര്‍ സ്വദേശിയായ ആതിര കൊയിലാണ്ടി ന്യൂസ് ഡോട്ട്

സ്‌ഫോടനങ്ങളുടെയും വെടിക്കോപ്പുകളുടെയും നടുക്കുന്ന ശബ്ദങ്ങള്‍ക്ക് വിട; ഉക്രൈനില്‍ നിന്ന് സുരക്ഷിതമായി തിരിച്ചെത്തി ചേമഞ്ചേരി സ്വദേശി കിഷന്‍ എസ് ബാലറാം

കൊയിലാണ്ടി: ഉക്രൈനില്‍ നിന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തി ചേമഞ്ചേരി വെങ്ങളം സ്വദേശി കിഷന്‍ എസ് ബാലറാം. യുക്രൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിന്റെ രണ്ടാമത്തെ സംഘത്തിലാണ് കിഷന്‍ നാട്ടിലെത്തിയത്. യുക്രൈനിലെ ചെര്‍നിവിച്ചിയിലെ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കിഷന്‍. റൊമാനിയയില്‍ നിന്ന് ഫൈ്‌ലറ്റ് മാര്‍ഗം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. അവിടെ നിന്ന് ബാംഗ്ലൂര്‍ വഴി

‘ഇന്നലെ രാവിലെ എഴുന്നേറ്റതു തന്നെ ഷെല്ലാക്രമണങ്ങളുടെ ശബ്ദം കേട്ടാണ്, എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍’; ഉക്രൈനിലെ ഒഡേസയിൽ നിന്ന് പന്തലായനി സ്വദേശി ഷനാൻ മില്ലർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

കൊയിലാണ്ടി: ‘ ഇന്നലെ രാവിലെ ഞങ്ങള്‍ എഴുന്നേറ്റതു തന്നെ ഷെല്ലാക്രമണങ്ങളുടെ ശബ്ദം കേട്ടാണ്. ഇന്നലെ ഉച്ചമുതല്‍ ഇന്ന് ഇതുവരെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഞങ്ങളെല്ലാം എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്.’ ഏറെ ആശങ്കയോടെയാണ് പന്തലായനി സ്വദേശി ഷനാന്‍ മില്ലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു ഉക്രൈനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞത്. ഉക്രൈനിലെ ഒഡേസയിലാണ് അദ്ദേഹം താമസിക്കുന്നത്.

കൊയിലാണ്ടി വടകര താലൂക്കുകളില്‍ നിന്നായി ഉക്രൈനില്‍ മെഡിസിന് പഠിക്കുന്നത് 28 വിദ്യാര്‍ഥികള്‍: നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് രക്ഷിതാവ്‌ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയതോടെ ആധിയിലാണ് ഉക്രൈനില്‍ പഠിക്കുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍. കൊയിലാണ്ടി വടകര താലൂക്കുകളില്‍ നിന്നായി ഇരുപത്തിയെട്ട് പേര്‍ തന്റെ അറിവില്‍ ഉക്രൈനില്‍ മെഡിസിന് പഠിക്കുന്നുണ്ടെന്ന് ഉക്രൈനിലെ സാപോരിഷിയ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ വടകര സ്വദേശിനിയുടെ അച്ഛന്‍ രാജേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

‘സൈനിക വാഹനങ്ങള്‍ തിരക്കിട്ട് പോകുന്നത് കണ്ടതോടെ ഇന്നലെ രാത്രി ആരും ഉറങ്ങിയില്ല, ആകെ പരിഭ്രാന്തരായിരുന്നു’; ഉക്രൈനില്‍ നിന്നും കൊയിലാണ്ടി സ്വദേശി സാരംഗ് സംസാരിക്കുന്നു

കൊയിലാണ്ടി: ഏറെ പരിഭ്രമത്തോടെയാണ് ഇന്നലെ രാത്രി ഉക്രൈനില്‍ കഴിഞ്ഞതെന്ന് കൊയിലാണ്ടി സ്വദേശി സാരംഗ് സജീവന്‍. ഉക്രൈനിലെ സാപോരിഷിയ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് സാരംഗ്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ ആറുവരിപ്പാതയ്ക്ക് അരികിലാണ് ഞങ്ങള്‍ താമസിക്കുന്ന മുറി. മൂന്നുപേരാണ് ഇവിടെ പെട്ടിരിക്കുന്നത്. സൈന്യം സാപോരിഷിയയില്‍ ക്യാമ്പ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. റോഡിലൂടെ സൈനിക

യുക്രൈനിലെ റഷ്യന്‍ ആക്രമണം: മലയാളികള്‍ക്കായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജം; ഈ നമ്പറുകളില്‍ ബന്ധപ്പെടാം

കോഴിക്കോട്: റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍