ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭയം കുടുംബശ്രീ; ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് അരിക്കുളത്തെ എ.ഡി.എസ് ഗ്രാമോത്സവത്തിലെ ഘോഷയാത്ര


Advertisement

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എ.ഡി.എസ് ഗ്രാമോത്സവത്തിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.എം സുഗതന്‍ മാസ്റ്റര്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

Advertisement

ബ്ലോക്ക് പഞ്ചായത്ത് അംഗം രജില എല്‍.വി, വാര്‍ഡ് മെമ്പര്‍ ഇന്ദിര.എ.എം, സി.ഡി.എസ് അംഗം സിനി, ബിന്ദു.എ.എം, കെ.എം ജാനു, രജിത.എ.എം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ഘോഷയാത്രയില്‍ പങ്കെടുത്ത അഭയം കുടുംബശ്രീ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലാപരിപാടികള്‍ മാര്‍ച്ച് 6 ന് പഞ്ചായത്ത് മുക്കില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. രാത്രി 9 മണിക്ക് വക്ര ഗണിതം സാമൂഹ്യ നാടകം അരങ്ങേറുന്നതാണ്.

Advertisement