കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരി കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന്‍ സന്ദീപ് ആണ് മരിച്ചത്.

സന്ദീപിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ നാട്ടുകാര്‍ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സന്ദീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

summary: A young man met a tragic end, two people were injured in the accident at kudaraji