പൂക്കാട് ട്രെയിന്‍ തട്ടി ചേമഞ്ചേരി സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു


കൊയിലാണ്ടി: പൂക്കാട് ട്രെയിന്‍ തട്ടി ചേമഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. മുക്കാടി വളപ്പില്‍ പൃത്യുരാജ്(കണ്ണന്‍) ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

പുക്കാട് സമാധിമഠത്തിന് സമീപം ഇന്നലെ രാത്രി 10മണിയോടെയാണ് അപകടം സംഭവിച്ചത്.

വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാ സേന, ആര്‍പിഎഫ്, കൊയിലാണ്ടി പോലീസ് എന്നിവരുടെ സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.