നന്തി സ്വദേശിയായ ഇരുപത്തിയാറുകാരൻ കുഴഞ്ഞു വീണു മരിച്ചു


കൊയിലാണ്ടി: നന്തിയിൽ താമസിക്കുന്ന അഭിനന്ദ് ( പ്രസൂൺ ) കുഴഞ്ഞ് വീണു മരിച്ചു. ഇരുപത്തിയാറ് വയസായിരുന്നു.

സഖാവ് ഇ.കെ.ശ്രീധരന്റെ ചെറുമകനാണ്. അച്ഛൻ പരേതനായ ജയചന്ദ്രൻ, അമ്മ ജയശ്രീ, സഹോദരി തീർത്ഥ.

സംസ്ക്കാരം നമ്പ്രത്ത് കരയിലെ വീട്ടുവളപ്പിൽ (ജയശ്രീ നിലയം) നടന്നു. സഞ്ചയനം ശനിയാഴ്ച്ച.